അവയവദാനത്തിന്റെ പേരില്‍ വിവിധ ജില്ലകളില്‍ നിന്ന് പണം തട്ടി; ബളാല്‍ സ്വദേശി അറസ്റ്റില്‍

കാഞ്ഞങ്ങാട്: അവയവദാനത്തിന്റെ പേരില്‍ വിവിധ ജില്ലകളില്‍ നിരവധി രോഗികളുടെ ബന്ധുക്കളില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബളാല്‍ പാറയില്‍ പി.കെ സബിലി(25)നെയാണ് ചേരാനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചേരാനല്ലൂര്‍ നഗരത്തിലെ പ്രമുഖ ആസ്പത്രിയില്‍ കരള്‍ രോഗം ബാധിച്ച് ചികിത്സയിലുള്ള ബന്ധുക്കള്‍ ഓണ്‍ലൈന്‍ വഴി നല്‍കിയ വാര്‍ത്തയുടെ മറവിലാണ് സബില്‍ തട്ടിപ്പ് തുടങ്ങിയത്. രോഗിക്ക് കരള്‍ നല്‍കാമെന്ന് പറഞ്ഞ് എത്തിയ സബില്‍ രോഗിയുമായി രക്ത ഗ്രൂപ്പ് സാമ്യമുള്ള മറ്റൊരാളുടെ ലാബ് റിപ്പോര്‍ട്ട് […]

കാഞ്ഞങ്ങാട്: അവയവദാനത്തിന്റെ പേരില്‍ വിവിധ ജില്ലകളില്‍ നിരവധി രോഗികളുടെ ബന്ധുക്കളില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബളാല്‍ പാറയില്‍ പി.കെ സബിലി(25)നെയാണ് ചേരാനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചേരാനല്ലൂര്‍ നഗരത്തിലെ പ്രമുഖ ആസ്പത്രിയില്‍ കരള്‍ രോഗം ബാധിച്ച് ചികിത്സയിലുള്ള ബന്ധുക്കള്‍ ഓണ്‍ലൈന്‍ വഴി നല്‍കിയ വാര്‍ത്തയുടെ മറവിലാണ് സബില്‍ തട്ടിപ്പ് തുടങ്ങിയത്. രോഗിക്ക് കരള്‍ നല്‍കാമെന്ന് പറഞ്ഞ് എത്തിയ സബില്‍ രോഗിയുമായി രക്ത ഗ്രൂപ്പ് സാമ്യമുള്ള മറ്റൊരാളുടെ ലാബ് റിപ്പോര്‍ട്ട് സംഘടിപ്പിക്കുകയും രോഗിയുടെ ബന്ധുക്കളെ കരള്‍ മാറ്റിവെക്കാമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ബന്ധുക്കളില്‍ നിന്ന് വലിയ തുക തട്ടിയെടുക്കുകയായിരുന്നു. ഇതിന് പുറമെ വൃക്കരോഗം ബാധിച്ച ആളുടെ ബന്ധുക്കളില്‍ നിന്ന് ഇത്തരത്തില്‍ വ്യാജ റിസള്‍ട്ട് നല്‍കി പണം തട്ടിയെടുത്തു. മറ്റ് ജില്ലകളിലും ഈ രീതിയില്‍ സബില്‍ തട്ടിപ്പ് നടത്തിയതായി അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചു. വിദേശ ജോലി വാഗ്ദാനം ചെയ്ത് സബില്‍ നിരവധി പേരില്‍ നിന്നും പണം തട്ടിയതായുള്ള പരാതിയിലും പൊലീസ് അന്വേഷണം നടത്തി വരികയാണ്.

Related Articles
Next Story
Share it