മംഗളൂരുവിലെ തീരദേശങ്ങളില്‍ പൊലീസിന്റെ വ്യാപകപരിശോധന; ലഹരിമാഫിയാസംഘങ്ങളടക്കം 70 പേര്‍ പിടിയില്‍, നിരവധി വാഹനങ്ങളും ആയുധങ്ങളും പിടികൂടി

മംഗളൂരു: മംഗളൂരുവിലെ തീരപ്രദേശങ്ങളില്‍ പൊലീസ് നടത്തിയ പരിശോധനയെ തുടര്‍ന്ന് ലഹരിമാഫിയാസംഘങ്ങളടക്കം 70 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി വാഹനങ്ങളും ആയുധങ്ങളും പിടികൂടി. 'ഓപ്പറേഷന്‍ സൂരക്ഷ'യുടെ ഭാഗമായി പൊലീസ് നാല് പ്രധാന ബീച്ചുകള്‍ കേന്ദ്രീകരിച്ചാണ് വ്യാഴാഴ്ച വൈകിട്ട് പരിശോധന നടത്തിയത്. തീരദേശങ്ങളില്‍ മദ്യവും കഞ്ചാവും മയക്കുമരുന്നും വില്‍പ്പന നടത്തുകയാണെന്നും സന്ദര്‍ശകരെ ഉപദ്രവിക്കുന്ന സംഘങ്ങള്‍ സജീവമാണെന്നും വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണമുണ്ടായത്. നാട്ടുകാരുടെ പരാതികളുടെ അടിസ്ഥാനത്തില്‍ എ.സി.പികളുടെയും ഡി.സി.പികളുടെയും മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ 20 ഓളം ടീമുകളാണ് […]

മംഗളൂരു: മംഗളൂരുവിലെ തീരപ്രദേശങ്ങളില്‍ പൊലീസ് നടത്തിയ പരിശോധനയെ തുടര്‍ന്ന് ലഹരിമാഫിയാസംഘങ്ങളടക്കം 70 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി വാഹനങ്ങളും ആയുധങ്ങളും പിടികൂടി. 'ഓപ്പറേഷന്‍ സൂരക്ഷ'യുടെ ഭാഗമായി പൊലീസ് നാല് പ്രധാന ബീച്ചുകള്‍ കേന്ദ്രീകരിച്ചാണ് വ്യാഴാഴ്ച വൈകിട്ട് പരിശോധന നടത്തിയത്. തീരദേശങ്ങളില്‍ മദ്യവും കഞ്ചാവും മയക്കുമരുന്നും വില്‍പ്പന നടത്തുകയാണെന്നും സന്ദര്‍ശകരെ ഉപദ്രവിക്കുന്ന സംഘങ്ങള്‍ സജീവമാണെന്നും വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണമുണ്ടായത്. നാട്ടുകാരുടെ പരാതികളുടെ അടിസ്ഥാനത്തില്‍ എ.സി.പികളുടെയും ഡി.സി.പികളുടെയും മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ 20 ഓളം ടീമുകളാണ് പരിശോധനക്കിറങ്ങിയത്. ചോക്ലേറ്റ് കലര്‍ത്തിയ ടാബ്ലെറ്റ് രൂപത്തില്‍ കഞ്ചാവ് വില്‍ക്കുകയായിരുന്ന സംഘത്തെ സൂറത്ത്കല്‍ പൊലീസ് പിടികൂടി. ഇവരില്‍ നിന്ന് കത്തി അടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തു.
17 ബൈക്കുകളും 7 കാറുകളും പിടികൂടിയിട്ടുണ്ട്. ചില ബൈക്കുകളുടെ ഉടമകള്‍ക്കെതിരെ പത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മദ്യലഹരിയില്‍ പിടിയിലായവരെ പൊലീസ് പിന്നീട് താക്കീത് നല്‍കി വിട്ടയച്ചു.

Related Articles
Next Story
Share it