മൊഗ്രാല്‍ സ്‌കൂളില്‍ കായിക വികസനത്തിന് വിപുലമായ പദ്ധതികള്‍

മൊഗ്രാല്‍: മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസില്‍ വിദ്യാര്‍ത്ഥികളുടെ കായിക വികസനത്തിന് സ്‌കൂളില്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സ്‌കൂള്‍ പി.ടി.എയുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ സര്‍ക്കാതേതര ഏജന്‍സികളുടെ സഹായത്തോടെ പദ്ധതികള്‍ ആസൂത്രണം ചെയ്തു. പ്രൈമറി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മിച്ച് നല്‍കാന്‍ റോട്ടറി ക്ലബ്ബുമായി ധാരണാ പത്രം കൈമാറി. റോട്ടറിക്ക് വേണ്ടി ഡിസ്ട്രിക് ഗവര്‍ണര്‍ വി. വി പ്രമോദ് നായനാര്‍, കാസര്‍കോട് റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ഹമീദ് മൊഗ്രാല്‍, സെക്രട്ടറി ആര്‍. വിജിന്ത് എന്നിവരും മൊഗ്രാല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ […]

മൊഗ്രാല്‍: മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസില്‍ വിദ്യാര്‍ത്ഥികളുടെ കായിക വികസനത്തിന് സ്‌കൂളില്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സ്‌കൂള്‍ പി.ടി.എയുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ സര്‍ക്കാതേതര ഏജന്‍സികളുടെ സഹായത്തോടെ പദ്ധതികള്‍ ആസൂത്രണം ചെയ്തു. പ്രൈമറി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മിച്ച് നല്‍കാന്‍ റോട്ടറി ക്ലബ്ബുമായി ധാരണാ പത്രം കൈമാറി. റോട്ടറിക്ക് വേണ്ടി ഡിസ്ട്രിക് ഗവര്‍ണര്‍ വി. വി പ്രമോദ് നായനാര്‍, കാസര്‍കോട് റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ഹമീദ് മൊഗ്രാല്‍, സെക്രട്ടറി ആര്‍. വിജിന്ത് എന്നിവരും മൊഗ്രാല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് വേണ്ടി പി.ടി.എ പ്രസിഡണ്ട് എ.എം സിദ്ദീഖ് റഹ്മാനും സംബന്ധിച്ചു. ബാസ്‌കറ്റ് ബോള്‍, ഗ്രൗണ്ട് ടെന്നീസ് കോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നതിനും ഇന്‍ഡോര്‍ ഗെയ്മായ ടേബിള്‍ ടെന്നീസ് മേശയും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കാനുമുള്ള വിശദ പ്രൊജക്റ്റ് റിപ്പോര്‍ട്ട് (ഡി.പി.ആര്‍) കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി. രാജ്മോഹന് സമര്‍പ്പിച്ചു. ആസൂത്രണ ബോര്‍ഡിന്റെ അനുമതി ലഭ്യമായാല്‍ പദ്ധതി ഉടന്‍ തന്നെ ആരംഭിക്കും. പൂര്‍വ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ ബാഡ്മിന്റണ്‍ കോര്‍ട്ട് അടുത്ത മാസം തയാറാക്കും. ഫുട്‌ബോള്‍ കോര്‍ട്ട് മെച്ചപ്പെടുത്താന്‍ എ.കെ.എം അഷ്റഫ് എം.എല്‍.എയുടെ സഹായത്തോടെ പ്രവര്‍ത്തനം നടത്തും. സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിന് വൈകിട്ടും അവധി ദിവസങ്ങളിലും പ്രത്യേക പരിശീലനം നല്‍കുവാന്‍ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബുമായി ധാരണയായി. ക്ലബ്ബ് പ്രസിഡണ്ട് അന്‍വര്‍ അഹ്മദ് സിദ്ദിഖ്, കോച്ച് എച്ച്.എ. ഖാലിദ്, എം.എല്‍. അബ്ബാസ്, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സ്‌കൂള്‍ കായിക അധ്യാപകന്‍ ഷാഹ്സില്‍ നേതൃത്വം നല്‍കും. ജില്ല ഹോക്കി ഫെഡറേഷനുമായി സഹകരിച്ച് സ്‌കൂളിന് ആവശ്യമായ ഹോക്കി കിറ്റ് ലഭ്യമാക്കി പരിശീലനം നല്‍കാന്‍ ടി.എം. ഷുഹൈബ്, അത്‌ലറ്റിക്‌സ് മേഖലയില്‍ പരിശീലനത്തിന് കെടഞ്ചി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ക്രിക്കറ്റ് പരിശീലനത്തിന് ജഅഫര്‍ സാദിഖ് എന്നിവര്‍ നേതൃത്വം നല്‍കും.
ജനമൈത്രി പൊലീസുമായി സഹകരിച്ച് പെണ്‍കുട്ടികള്‍ക്ക് രണ്ടു ദിവസത്തെ സ്വയംരക്ഷ പരിശീലനം സംഘടിപ്പിക്കും. നിസാര്‍ പെര്‍വാഡിനെ ഏകോപന ചുമതല ഏല്‍പ്പിച്ചു. സ്‌കൂളില്‍ കരാട്ടെ പരിശീലനം ആരംഭിക്കാന്‍ അബ്ദുല്ല കുഞ്ഞി നടുപ്പള്ളവും ജിംനേഷ്യം സ്ഥാപിക്കാന്‍ അഷ്റഫ് പെര്‍വാഡും നേതൃത്വം നല്‍കും.

Related Articles
Next Story
Share it