മാരിടൈം തൊഴിലധിഷ്ഠിത പഠനപദ്ധതിയില്‍ വിപുലമായ മാറ്റങ്ങള്‍

പാലക്കുന്ന്: കേരള മാരിടൈം ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന പരിശീലന കേന്ദ്രങ്ങളിലും ക്യാമ്പസുകളിലും നിലവിലുള്ള പഠനപദ്ധതിയില്‍ സമൂലമാറ്റങ്ങളുമായി പുതിയ ഇന്‍ലാന്‍ഡ് വെസല്‍ ആക്ട് (ഐ.വി.ആക്ട്) നിലവില്‍ വരുന്നു. ഇനി തുടങ്ങുന്ന എല്ലാ പരിശീലന ക്ലാസുകളും പരിഷ്‌ക്കരിച്ച സിലബസിനെ അടിസ്ഥാനമാക്കി നടപ്പിലാക്കുമ്പോള്‍ കോഴ്‌സുകളുടെ ദൈര്‍ഘ്യവും അതിനായുള്ള ഫീസിലും ഗണ്യമായ വര്‍ധനവുണ്ടാകും. ഇപ്പോള്‍ നാല് ദിവസം കൊണ്ട് തീരുന്ന ലാസ്‌കര്‍ കോഴ്‌സിന്റെ തുടര്‍ന്നുള്ള ബാച്ചില്‍ രണ്ടുമാസം കൊണ്ട് തീരുന്ന സിലബസനുസരിച്ചായിരിക്കും പരിശീലനം നല്‍കുക. പുതിയ ഐ.വി.റൂള്‍സുമായി ബന്ധപ്പെട്ട് കമ്മിറ്റി രൂപവത്കരിച്ച് […]

പാലക്കുന്ന്: കേരള മാരിടൈം ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന പരിശീലന കേന്ദ്രങ്ങളിലും ക്യാമ്പസുകളിലും നിലവിലുള്ള പഠനപദ്ധതിയില്‍ സമൂലമാറ്റങ്ങളുമായി പുതിയ ഇന്‍ലാന്‍ഡ് വെസല്‍ ആക്ട് (ഐ.വി.ആക്ട്) നിലവില്‍ വരുന്നു. ഇനി തുടങ്ങുന്ന എല്ലാ പരിശീലന ക്ലാസുകളും പരിഷ്‌ക്കരിച്ച സിലബസിനെ അടിസ്ഥാനമാക്കി നടപ്പിലാക്കുമ്പോള്‍ കോഴ്‌സുകളുടെ ദൈര്‍ഘ്യവും അതിനായുള്ള ഫീസിലും ഗണ്യമായ വര്‍ധനവുണ്ടാകും. ഇപ്പോള്‍ നാല് ദിവസം കൊണ്ട് തീരുന്ന ലാസ്‌കര്‍ കോഴ്‌സിന്റെ തുടര്‍ന്നുള്ള ബാച്ചില്‍ രണ്ടുമാസം കൊണ്ട് തീരുന്ന സിലബസനുസരിച്ചായിരിക്കും പരിശീലനം നല്‍കുക. പുതിയ ഐ.വി.റൂള്‍സുമായി ബന്ധപ്പെട്ട് കമ്മിറ്റി രൂപവത്കരിച്ച് ആ സിലബസിനെ അടിസ്ഥാനമാക്കി ക്ലാസുകളുടെ രൂപഘടന അടക്കം ചര്‍ച്ചചെയ്തു തീരുമാനം കൈകൊള്ളുമെന്നു അഴിക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ പ്രദീഷ് നായര്‍ പറഞ്ഞു. അതിനായുള്ള നടപടിക്രമങ്ങള്‍ കേരള മാരിടൈം ബോര്‍ഡ് കൈകൊണ്ടു വരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉള്‍നാടന്‍ സമുദ്രയാനങ്ങളില്‍ ജോലി നേടാന്‍ മാരിടൈം അക്കാദമി നല്‍കുന്ന കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ അനിവാര്യമാണ്. ലാസ്‌കര്‍, സ്രാങ്ക്, ഫസ്റ്റ് ക്ലാസ് മാസ്റ്റര്‍, സെക്കന്റ് ക്ലാസ് മാസ്റ്റര്‍, ഫസ്റ്റ് ക്ലാസ് എഞ്ചിന്‍ ഡ്രൈവര്‍, സെക്കന്റ് ഡ്രൈവര്‍ തുടങ്ങിയ കോഴ്‌സുകളാണ് മാരിടൈം ബോര്‍ഡിന്റെ കീഴിലുള്ള സംസ്ഥാനത്തെ സ്ഥാപനങ്ങളില്‍ നടത്തിവരുന്നത്. കാസര്‍കോട് ജില്ലയില്‍ ഉദുമ പാലക്കുന്നില്‍ ബേക്കല്‍ ക്യാമ്പസില്‍ ആദ്യമായി ആരംഭിച്ച ലാസ്‌കര്‍ കോഴ്‌സില്‍ പഠനം പൂര്‍ത്തിയായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ പ്രദീഷ് നായര്‍ വിതരണം ചെയ്തു. കാസര്‍കോട് പോര്‍ട്ട് കണ്‍സര്‍വെറ്റര്‍ കെ.മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു.
വാര്‍ഫ് സൂപ്പര്‍വൈസര്‍ എ.പ്രദീപ്, അഴിക്കല്‍ പോര്‍ട്ട് ഉദ്യോഗസ്ഥന്‍ എം.റിജു, ക്ലാസ് നടത്തിയ മര്‍ച്ചന്റ് നേവി ചീഫ് എഞ്ചിനീയര്‍ ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു. ബേക്കല്‍ ക്യാമ്പസിലെ തുടര്‍ ക്ലാസുകള്‍ വൈകാതെ തുടങ്ങും. വിവരങ്ങള്‍ക്ക് കാസര്‍കോട് പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0499230122.

Related Articles
Next Story
Share it