കാസര്‍കോട്: ഇറക്കുമതി-കയറ്റുമതി നടപടിക്രമങ്ങളും വിവിധ നിയമവശങ്ങളും അറിയാനും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേര്‍സ് കാസര്‍കോട് ചാപ്റ്റര്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (ഫിയോ), ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്, സി.പി.സി.ആര്‍.ഐ, ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കയറ്റുമതി-ഇറക്കുമതി ബോധവത്കരണ ശില്‍പശാല 18ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ കാസര്‍കോട് സി.പി.സി.ആര്‍.ഐ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജോയിന്റ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് കെ.എം ഹരിലാല്‍ ഐ.ടി.എസ് ഉദ്ഘാടനം ചെയ്യും. വിദേശ വ്യാപാര നയം, കയറ്റുമതി പ്രോത്സാഹന പദ്ധതികള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ വിദഗ്ധര്‍ അവതരിപ്പിക്കും. കസ്റ്റംസ്, ജി.എസ്.ടി, വ്യവസായ വകുപ്പ് എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംസാരിക്കും. സൗജന്യമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സീറ്റുകള്‍ പരിമിതമായതിനാല്‍ മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ നടത്തണം. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും എന്‍.എം.സി.സി. കാസര്‍കോട് ചാപ്റ്റര്‍ ജോ. കണ്‍വീനര്‍ എം.എന്‍. പ്രസാദിനെ ബന്ധപ്പെടാം. മൊബൈല്‍: 9388888858.