ബംഗളൂരുവില്‍ മുന്‍ വനിതാകോര്‍പ്പറേഷന്‍ കൗണ്‍സിലറെ കൊലപ്പെടുത്തിയ കേസില്‍ വഴിത്തരിവ്; ബന്ധുവായ രണ്ടുപേര്‍ കൂടി അറസ്റ്റില്‍, കൊല നടത്തിയത് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച്

ബംഗളൂരു: ബംഗളൂരുവില്‍ മുന്‍ വനിതാ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ രേഖ കതിരേഷിനെ കൊലപ്പെടുത്തിയ കേസില്‍ വഴിത്തിരിവ്. രേഖയുടെ ഭര്‍തൃസഹോദരിയും മകനും ഗൂഡാലോചന നടത്തി ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. രേഖയുടെ ഭര്‍തൃസഹോദരി മാലയെയും മകന്‍ അരുളിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ഈ കൊലക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. രേഖയെ കൊലപ്പെടുത്താനുള്ള ഗൂഡാലോചനയില്‍ മാലയും അരുളും പങ്കാളികളാണെന്ന് അന്വേഷണസംഘം സ്ഥിരീകരിക്കുകയായിരുന്നു. അരുളിനെ മൂന്ന് ദിവസം മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെയാണ് കൊലപാതകത്തിലെ ഗൂഡാലോചന […]

ബംഗളൂരു: ബംഗളൂരുവില്‍ മുന്‍ വനിതാ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ രേഖ കതിരേഷിനെ കൊലപ്പെടുത്തിയ കേസില്‍ വഴിത്തിരിവ്. രേഖയുടെ ഭര്‍തൃസഹോദരിയും മകനും ഗൂഡാലോചന നടത്തി ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. രേഖയുടെ ഭര്‍തൃസഹോദരി മാലയെയും മകന്‍ അരുളിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ഈ കൊലക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

രേഖയെ കൊലപ്പെടുത്താനുള്ള ഗൂഡാലോചനയില്‍ മാലയും അരുളും പങ്കാളികളാണെന്ന് അന്വേഷണസംഘം സ്ഥിരീകരിക്കുകയായിരുന്നു. അരുളിനെ മൂന്ന് ദിവസം മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെയാണ് കൊലപാതകത്തിലെ ഗൂഡാലോചന പുറത്തുവന്നത്.ഈ കേസില്‍ ക്വട്ടേഷന്‍ സംഘത്തില്‍ പെട്ട പീറ്റര്‍, സൂര്യ തുടങ്ങി അഞ്ചുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related Articles
Next Story
Share it