കുറ്റിക്കോലില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലാളിയുടെ മരണം; ആത്മഹത്യയെന്ന് പൊലീസ്

കുറ്റിക്കോല്‍: പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു. കുറ്റിക്കോല്‍ വളവ് വള്ളിവളപ്പിലെ സി.എം. ശശി(65) ആണ് മരിച്ചത്. ശശിയുടെ മരണം ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്. ബേഡകം പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ശശിയെ കാണാനില്ലെന്ന വിവരമറിഞ്ഞ് അയല്‍വാസികളും നാട്ടുകാരും ഇന്നലെ വൈകിട്ട് അന്വേഷണം നടത്തുന്നതിനിടെയാണ് ചിതറിക്കിടക്കുന്ന ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതില്‍ സ്ഫോടനത്തിനുപയോഗിക്കുന്ന രാസവസ്തുക്കള്‍ കണ്ടെത്തി. ഇതോടെയാണ് പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച്ച പാണത്തൂരില്‍ […]

കുറ്റിക്കോല്‍: പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു. കുറ്റിക്കോല്‍ വളവ് വള്ളിവളപ്പിലെ സി.എം. ശശി(65) ആണ് മരിച്ചത്. ശശിയുടെ മരണം ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്. ബേഡകം പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ശശിയെ കാണാനില്ലെന്ന വിവരമറിഞ്ഞ് അയല്‍വാസികളും നാട്ടുകാരും ഇന്നലെ വൈകിട്ട് അന്വേഷണം നടത്തുന്നതിനിടെയാണ് ചിതറിക്കിടക്കുന്ന ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതില്‍ സ്ഫോടനത്തിനുപയോഗിക്കുന്ന രാസവസ്തുക്കള്‍ കണ്ടെത്തി. ഇതോടെയാണ് പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച്ച പാണത്തൂരില്‍ പാറപൊട്ടിക്കുന്നതിനിടെ ഒരു വീടിന് കേടുപാട് സംഭവിച്ചിരുന്നു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ ശശിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നതായാണ് വിവരം. ഞായറാഴ്ച പണം നല്‍കണമെന്നാണത്രെ ആവശ്യപ്പെട്ടത്. കടുത്ത മാനസികവിഷമത്തിലായിരുന്ന ശശി ഇതേ ദിവസം തന്നെ സ്ഫോടനത്തില്‍ മരിച്ചത് മരണത്തില്‍ സംശയമുയരാന്‍ കാരണമായി. ശശി സ്വയം പൊട്ടിത്തെറിച്ച് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു. ശശി വര്‍ഷങ്ങളായി പാറമടയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലാണ്. ഭാര്യ: രമണി. മക്കള്‍: രതീഷ്(ബസ് ഡ്രൈവര്‍), രജിത(ഹരിതകര്‍മസേനാംഗം).

Related Articles
Next Story
Share it