രാജ്യത്ത് കോവിഡ് വാക്‌സിന് അടിയന്തിര അനുമതിയില്ല; ഓക്സ്ഫോഡ്, ഫൈസര്‍, ഭാരത് ബയോടെക് വാക്‌സിനുകള്‍ക്ക് ഇനിയും കാത്തിരിക്കണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന് അടിയന്തിര അനുമതിയായില്ല. ഇതുസംബന്ധിച്ച് ഇന്നുചേര്‍ന്ന വിദഗ്ദ സമിതി ഇക്കാര്യത്തില്‍ തീരുമാനമാകാതെ പിരിഞ്ഞതോടെ അടിയന്തിര അനുമതിക്കായി അപേക്ഷ നല്‍കിയ വാക്‌സിനുകള്‍ക്ക് ഇനിയും കാത്തിരിക്കേണ്ടിവരും. ഓക്സ്ഫോഡ്, ഫൈസര്‍, ഭാരത് ബയോടെക് എന്നിവയാണ് വാക്സിന് അടിയന്തര അനുമതി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്. എല്ലാ പരീക്ഷണ രേഖകളും സമര്‍പ്പിച്ചിരിക്കുന്നത് ഓക്സ്ഫോഡ് മാത്രമാണ്. പരീക്ഷണ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഫൈസര്‍ ആവശ്യപ്പെട്ടു.ജനുവരി ഒന്നിന് വിദഗ്ധ സമിതി വീണ്ടും ചേരും. ബ്രിട്ടനില്‍ വാക്സിന് സര്‍ക്കാര്‍ അനുമതി നല്‍കിയ […]

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന് അടിയന്തിര അനുമതിയായില്ല. ഇതുസംബന്ധിച്ച് ഇന്നുചേര്‍ന്ന വിദഗ്ദ സമിതി ഇക്കാര്യത്തില്‍ തീരുമാനമാകാതെ പിരിഞ്ഞതോടെ അടിയന്തിര അനുമതിക്കായി അപേക്ഷ നല്‍കിയ വാക്‌സിനുകള്‍ക്ക് ഇനിയും കാത്തിരിക്കേണ്ടിവരും. ഓക്സ്ഫോഡ്, ഫൈസര്‍, ഭാരത് ബയോടെക് എന്നിവയാണ് വാക്സിന് അടിയന്തര അനുമതി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്.

എല്ലാ പരീക്ഷണ രേഖകളും സമര്‍പ്പിച്ചിരിക്കുന്നത് ഓക്സ്ഫോഡ് മാത്രമാണ്. പരീക്ഷണ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഫൈസര്‍ ആവശ്യപ്പെട്ടു.ജനുവരി ഒന്നിന് വിദഗ്ധ സമിതി വീണ്ടും ചേരും. ബ്രിട്ടനില്‍ വാക്സിന് സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തിലാണ് വിദഗ്ധ സമിതി യോഗം വിളിച്ചത്.

Related Articles
Next Story
Share it