ഇന്ത്യാ മുന്നണിയെ അധികാരത്തിലെത്തിക്കാന്‍ പ്രവാസികള്‍ മുന്നിട്ടിറങ്ങണം-എ. അബ്ദുറഹ്മാന്‍
ദുബായ്: ഇന്ത്യയുടെ ഭാവി നിര്‍ണ്ണയിക്കുന്ന തിരഞ്ഞെടുപ്പില്‍ രാജ്യസ്‌നേഹികള്‍ ഫാസിസ്റ്റ്-ഏകാധിപത്യ ഭരണകൂടത്തെ താഴെ ഇറക്കാന്‍ വോട്ടവകാശം വിനിയോഗിക്കണമെന്ന് മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ പ്രസ്താവിച്ചു. ഇന്ത്യാ മുന്നണിയെ അധികാരത്തിലെത്തിക്കാന്‍ മുഴുവന്‍ പ്രവാസികളും മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി വെസ്റ്റ് ബെസ്റ്റണ്‍ പേള്‍ ക്രീക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഈദ് ഇന്‍ ദുബായ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത […]

ദുബായ്: ഇന്ത്യയുടെ ഭാവി നിര്‍ണ്ണയിക്കുന്ന തിരഞ്ഞെടുപ്പില്‍ രാജ്യസ്‌നേഹികള്‍ ഫാസിസ്റ്റ്-ഏകാധിപത്യ ഭരണകൂടത്തെ താഴെ ഇറക്കാന്‍ വോട്ടവകാശം വിനിയോഗിക്കണമെന്ന് മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ പ്രസ്താവിച്ചു. ഇന്ത്യാ മുന്നണിയെ അധികാരത്തിലെത്തിക്കാന്‍ മുഴുവന്‍ പ്രവാസികളും മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി വെസ്റ്റ് ബെസ്റ്റണ്‍ പേള്‍ ക്രീക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഈദ് ഇന്‍ ദുബായ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍ മേല്‍പറമ്പ് സ്വാഗതം പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ അനൂപ് കിച്ചേരി പെരുന്നാള്‍ സന്ദേശ പ്രഭാഷണം നടത്തി. അന്‍വര്‍ അമീന്‍, അന്‍വര്‍ നഹ, അഡ്വ. സാജിദ് അബൂബക്കര്‍, ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീല്‍, കെ.പി.എ സലാം, അഷറഫ് കൊടുങ്ങല്ലൂര്‍, മുസ്തഫ വേങ്ങര, അബദുല്‍ ഖാദര്‍ അരിപ്രാമ്പ, ആര്‍. ഷുക്കൂര്‍, എബി കുട്ടിയാനം, അബ്ദുല്ല ആറങ്ങാടി എന്നിവര്‍ പ്രസംഗിച്ചു. വ്യവസായ പ്രമുഖരായ സമീര്‍ തളങ്കര, സലാം വെല്‍ഫിറ്റ്, മുജീബ് മെട്രോ, അഷ്‌റഫ് ബോസ്, അഫ്‌സല്‍ മെട്ടമ്മല്‍, അഷറഫ് മീപ്പുരി, കെ.പി. മുഹമ്മദ്, പി.വി നാസര്‍, നൗഫല്‍ വേങ്ങര, നിസാം കൊല്ലം, മൊയ്തു മക്കിയാട്, സി.വി അഷ്‌റഫ് മലപ്പുറം, ജമാല്‍ മനയത്ത്, മുജീബ് ആലപ്പുഴ, ജലീല്‍ പട്ടാമ്പി, എന്‍.എം ജാഫര്‍, സലാം തട്ടാനിച്ചേരി, സി.എച്ച് നൂറുദ്ദീന്‍, ഇസ്മയില്‍ നാലാംവാതുക്കല്‍, സുബൈര്‍ അബ്ദുല്ല, പി.പി റഫീഖ് പടന്ന, ഹനീഫ്ബാവനഗര്‍, ഹസൈനാര്‍ ബീജന്തടുക്ക, സുനീര്‍ എന്‍.പി, ഫൈസല്‍ മുഹ്‌സിന്‍, സി.എ ബഷീര്‍ പള്ളിക്കര, പി.ഡി നൂറുദ്ദീന്‍, അഷ്‌റഫ് ബായാര്‍, സുബൈര്‍ കുബണൂര്‍, റഫീഖ് എ.സി, സിദ്ദീഖ് ചൗക്കി, ബഷീര്‍ പാറപ്പള്ളി, ആസിഫ് ഹൊസങ്കടി തുടങ്ങിയവര്‍ സംബന്ധിച്ചു. ഗായകന്‍ മുനവ്വര്‍ മുന്ന തലശ്ശേരി ഇശല്‍ പരിപാടി അവതരിപ്പിച്ചു. കെ.പി അബ്ബാസ് കളനാട് ഖിറാഅത്ത് നടത്തി. ഡോ. ഇസ്മായില്‍ മൊഗ്രാല്‍ നന്ദി പറഞ്ഞു.