പ്രവാസികളിപ്പോഴും അവഗണനയുടെ തീരത്ത്

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ നാടിനെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍- വോട്ടിലെങ്കിലും ഏറെയുണ്ട് പ്രവാസിക്ക് പറയാന്‍. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസ ലോകം. എന്നാല്‍ സാങ്കേതികക്കുരുക്കില്‍പ്പെട്ട് കപ്പിനും ചുണ്ടിനുമിടയില്‍ പ്രവാസി വോട്ട് എന്ന പ്രയോഗം തന്നെ ഇല്ലാതായിപ്പോയ അവസരത്തിലാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത്. എങ്കിലും പിറന്ന നാട് തിരഞ്ഞെടുപ്പ് ആരവങ്ങളിലേക്കുയരുമ്പോള്‍ നിരാശരായി മാറി നില്‍ക്കാന്‍ തയ്യാറല്ല പ്രവാസികള്‍. വോട്ടില്ലെങ്കിലും വോട്ടിനേക്കാള്‍ വിലയുള്ള വാക്കുകളുണ്ട്. നാട് സ്വപ്‌ന തുല്യമായ വികസനത്തിലേക്ക് മുന്നേറുന്നതിന് എന്തൊക്കെ വേണമെന്ന കാര്യത്തില്‍ […]

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ നാടിനെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍- വോട്ടിലെങ്കിലും ഏറെയുണ്ട് പ്രവാസിക്ക് പറയാന്‍. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസ ലോകം. എന്നാല്‍ സാങ്കേതികക്കുരുക്കില്‍പ്പെട്ട് കപ്പിനും ചുണ്ടിനുമിടയില്‍ പ്രവാസി വോട്ട് എന്ന പ്രയോഗം തന്നെ ഇല്ലാതായിപ്പോയ അവസരത്തിലാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത്. എങ്കിലും പിറന്ന നാട് തിരഞ്ഞെടുപ്പ് ആരവങ്ങളിലേക്കുയരുമ്പോള്‍ നിരാശരായി മാറി നില്‍ക്കാന്‍ തയ്യാറല്ല പ്രവാസികള്‍. വോട്ടില്ലെങ്കിലും വോട്ടിനേക്കാള്‍ വിലയുള്ള വാക്കുകളുണ്ട്. നാട് സ്വപ്‌ന തുല്യമായ വികസനത്തിലേക്ക് മുന്നേറുന്നതിന് എന്തൊക്കെ വേണമെന്ന കാര്യത്തില്‍ ഓരോ പ്രവാസികള്‍ക്കും കാഴ്ചപ്പാടുണ്ട്. കാരണം കടലുകള്‍ക്കിപ്പുറം കഴിയുകയാണെങ്കിലും നാടിന്റെ നനുത്ത ഓര്‍മ്മകളില്‍ തന്നെയാണ് പ്രവാസി സമൂഹം ഓരോ നിമിഷവും. ഇടത് ഭരണം തുടരുമെന്നും ഭരണ മാറ്റം സാധ്യമാകുമെന്നുമുള്ള വ്യത്യസ്ത അഭിപ്രായങ്ങള്‍ നാട്ടിലെത്തെപ്പോലെ പ്രവാസി ലോകത്തും മുഴങ്ങി കേള്‍ക്കുന്നുണ്ട്. എന്നാല്‍ പ്രവാസികളുടെ ക്ഷേമം ഉറപ്പിക്കണമെന്ന കാര്യത്തില്‍ ഏക ശബ്ദമാണ്. മധുരവാഗ്ദാനങ്ങള്‍ക്ക് പകരം പ്രായോഗികമായ പദ്ധതികളാണ് ഇക്കാര്യത്തില്‍ അത്യന്താപേക്ഷിതമെന്ന അഭിപ്രായ പ്രകടനത്തിലും എല്ലാ പ്രവാസികളും ഒറ്റക്കെട്ടാണ്. ഗള്‍ഫ് പ്രതിസന്ധിക്ക് പിന്നാലെ കോവിഡ് മഹാമാരി തീര്‍ക്കുന്ന പ്രശ്‌നങ്ങള്‍ കൂടിയായതോടെ ചെകുത്താനും കടലിനുമിടയിലെന്ന പോലെയാണ് പ്രവാസി ജീവിതം. നാട്ടിലേക്ക് മടങ്ങുന്നവരുടെ പുനരധിവാസം, കോവിഡ് കാലത്തെ യാത്രാ പ്രതിസന്ധികള്‍, കോവിഡ് കാലത്ത് നാട് കാട്ടിയ വിവേചനം, വിമാന ടിക്കറ്റ് നിരക്ക് വര്‍ധന, പ്രവാസി മക്കളുടെ വിദ്യാഭ്യാസം, എങ്ങുമെത്താത്ത പ്രവാസി ക്ഷേമ പദ്ധതികള്‍, രോഗവും മരണങ്ങളും തീര്‍ക്കുന്ന അനിശ്ചിതത്വം, നാട്ടില്‍ വ്യവസായം തുടങ്ങുന്ന പ്രവാസികള്‍ നേരിടുന്ന നൂലാമാലകള്‍ തുടങ്ങി പറഞ്ഞാലൊടുങ്ങാത്ത പ്രശ്‌നങ്ങളുണ്ട് നിരത്താന്‍.
കാലങ്ങളോളം പഴക്കമുള്ള പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രവാസി ജീവിതത്തെകുറിച്ച് വ്യക്തമായി അറിയുന്ന പ്രവാസി മന്ത്രിയുടെ ആവശ്യമുണ്ടെന്ന് കൂടി ചൂണ്ടിക്കാട്ടി ഗള്‍ഫ് രാജ്യങ്ങളിലെ ഒട്ടുമിക്ക സംഘടനകള്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രവാസി ലോകത്തെ പലരും മത്സര രംഗത്തുണ്ടെന്ന കാര്യം ആശ്വാസം പകരുമ്പോഴും അധികാരത്തിലെത്തിയാല്‍ അനുഭവമെന്നതിനെ കുറിച്ച് വലിയ ആശങ്കകളുമുണ്ട്. പിരിവിനും സാമ്പത്തിക നേട്ടങ്ങള്‍ക്കുമായി കടല്‍ കടന്നെത്തുന്ന നേതാക്കള്‍ക്ക് വെറും കറവപ്പശുവായി നിന്ന് കൊടുക്കാന്‍ ഇനിയുള്ള കാലം പ്രവാസികളെ പ്രതീക്ഷിക്കേണ്ടെന്ന് തന്നെയാണ് നാടിന്റെ വികസന കാഴ്ചപ്പാടില്‍ പ്രത്യേക്ഷ ശ്രദ്ധ പുലര്‍ത്തുമ്പോഴും പ്രവാസികള്‍ക്ക് പറയാനുള്ളത് കാലങ്ങളായി വാക്കുകളില്‍ മാത്രമൊതുങ്ങുന്ന വാഗ്ദാനങ്ങളല്ല.
നാടിനെ ഇങ്ങനെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യവും അവസരങ്ങളും വേണമെന്ന് തന്നെ പ്രവാസി ലോകം ഉറക്കെ പറയുന്നത്. പ്രവാസികള്‍ കേരള സമ്പദ്ഘടനയുടെ നട്ടെല്ല് എന്ന് നാഴികക്ക് നാല്‍പ്പത് വട്ടം ഉരുവിട്ടിരുന്ന സര്‍ക്കാരുകള്‍ യാഥാര്‍ത്ഥത്തില്‍ പ്രവാസി വിഷയത്തില്‍ കാര്യമായ ശ്രദ്ധചെലുത്തിയിട്ടുണ്ടോ? ഇല്ലെന്നാണ് മുന്‍കാല തിക്താനുഭവങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ക്കുള്ള ഉപയോഗ വസ്തുമാത്രമാണ് സത്യത്തില്‍ പ്രവാസികള്‍. ഡിസ്‌പോസിബിള്‍ ഗ്ലാസുകളെപ്പോലെ ഉപയോഗിച്ച് കഴിഞ്ഞാല്‍ വലിച്ചെറിയുന്ന പ്രവണതയാണ് മാറിവരുന്ന സര്‍ക്കാരുകള്‍ ഈ സമൂഹത്തോടെ കാണിച്ചത്.
പ്രവാസികളെ സംബന്ധിച്ചിടത്തോളം ഗള്‍ഫിന്റെ പുഷ്‌കലകാലം അവസാനിക്കുകയാണെന്ന തിരിച്ചറിവ് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉണ്ടാവണം. ഇടതിരിച്ച് പോക്കിന്റെ കാലഘട്ടം അത്ര മധുരതരമായിരിക്കില്ലെന്ന് സമീപകാല സംഭവ വികാസങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
ഇനി വേണ്ടത് പതിറ്റാണ്ടുകള്‍ ചെലവഴിച്ച് പ്രവാസി നേടിയെടുത്ത വിവിധ തൊഴില്‍ മേഖലകളിലെ നൈപുണ്യം കേരളത്തില്‍ അധികാരത്തില്‍ വരുന്ന സര്‍ക്കാരുകള്‍ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ പറ്റിയ സംരംഭങ്ങള്‍ പടുത്തുയര്‍ത്തുകയാണ്.

Related Articles
Next Story
Share it