പ്രവാസി യുവാവിന്റെ കൊലപാതകം: രണ്ട് പേര്‍ അറസ്റ്റില്‍
മഞ്ചേശ്വരം: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പ്രവാസിയായ യുവാവിനെ ഗള്‍ഫില്‍ നിന്ന് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം സ്വകാര്യാസ്പത്രിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ രണ്ട് പ്രതികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ഉദ്യാവാറിലെ അബ്ദുല്‍ അസീസ് (37), അബ്ദുല്‍ റഹീം (35) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ അബ്ദുല്‍ അസീസ് സിദ്ദിഖിനെ കൊലപ്പെടുത്തി ബന്തിയോട് ഡി.എം ആസ്പത്രിയിലെത്തിച്ചയാളും റഹീം പ്രതികളെ രക്ഷപ്പെടാന്‍ കൂട്ടു നിന്ന ആളുമാണെന്ന് പൊലീസ് വ്യക്തമാക്കി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തിന് […]

മഞ്ചേശ്വരം: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പ്രവാസിയായ യുവാവിനെ ഗള്‍ഫില്‍ നിന്ന് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം സ്വകാര്യാസ്പത്രിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ രണ്ട് പ്രതികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ഉദ്യാവാറിലെ അബ്ദുല്‍ അസീസ് (37), അബ്ദുല്‍ റഹീം (35) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ അബ്ദുല്‍ അസീസ് സിദ്ദിഖിനെ കൊലപ്പെടുത്തി ബന്തിയോട് ഡി.എം ആസ്പത്രിയിലെത്തിച്ചയാളും റഹീം പ്രതികളെ രക്ഷപ്പെടാന്‍ കൂട്ടു നിന്ന ആളുമാണെന്ന് പൊലീസ് വ്യക്തമാക്കി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. സിദ്ദിഖിനെ ഗള്‍ഫില്‍ നിന്ന് വിളിച്ചുവരുത്തിയ സംഘം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. സിദ്ദിഖിന്റെ സഹോദരന്‍ അന്‍സാര്‍, സുഹൃത്ത് അന്‍വര്‍ എന്നിവര്‍ തങ്ങളുടെ പക്കലുണ്ടെന്നും നാട്ടിലെത്തിയാല്‍ മാത്രമേ ഇവരെ വിട്ടയക്കൂവെന്നും സംഘം സിദ്ദിഖിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് ഞായറാഴ്ച്ച സിദ്ദിഖ് ഗള്‍ഫില്‍ നിന്ന് മംഗളൂരു വിമാനത്താവളം വഴി നാട്ടിലെത്തിയത്. നാട്ടിലെത്തിയ സിദ്ദിഖിനെ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും മൃതദേഹം ബന്തിയോട്ടെ സ്വകാര്യാസ്പത്രിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു.
കൊലപാതകത്തിന് പിന്നില്‍ 15 അംഗ സംഘമാണെന്ന് അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയും വെളിപ്പെടുത്തി.