പ്രവാസി വോട്ടവകാശം: ഗള്‍ഫ് ഇന്ത്യക്കാരെ ഒഴിവാക്കാനുള്ള നീക്കം അപലപനീയം-കെ.എം.സി.സി.

ദുബായ്: തിരഞ്ഞെടുപ്പില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ അതില്‍ നിന്നും ഗല്‍ഫിലെ ഇന്ത്യന്‍ പ്രവാസികളെ ഒഴിവാക്കുന്നത് കേന്ദ്ര ഗവണ്‍മെന്റിന്റെ രാഷ്ട്രീയ പ്രേരണയുടെ ഭാഗമായിട്ടാണെന്ന് ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രവാസി വോട്ടവകാശത്തിന് ഏറ്റവും കൂടുതല്‍ മുറവിളി കൂട്ടിയ പ്രവാസികളോടുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ ഈ വിവേചനപരമായ തീരുമാനം പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധം ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുമുണ്ടാവുമെന്നും യോഗം അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കന്‍ നാടുകളിലുമുള്ള പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കികൊണ്ട് ഗള്‍ഫ് […]

ദുബായ്: തിരഞ്ഞെടുപ്പില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ അതില്‍ നിന്നും ഗല്‍ഫിലെ ഇന്ത്യന്‍ പ്രവാസികളെ ഒഴിവാക്കുന്നത് കേന്ദ്ര ഗവണ്‍മെന്റിന്റെ രാഷ്ട്രീയ പ്രേരണയുടെ ഭാഗമായിട്ടാണെന്ന് ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
പ്രവാസി വോട്ടവകാശത്തിന് ഏറ്റവും കൂടുതല്‍ മുറവിളി കൂട്ടിയ പ്രവാസികളോടുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ ഈ വിവേചനപരമായ തീരുമാനം പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധം ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുമുണ്ടാവുമെന്നും യോഗം അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കന്‍ നാടുകളിലുമുള്ള പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കികൊണ്ട് ഗള്‍ഫ് ഇന്ത്യന്‍ സമൂഹത്തെ ഒഴിവാക്കിയ നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.
യൂറോപ്പിലും അമേരിക്കന്‍ ഐക്യനാടുകളിലുമുള്ളവര്‍ ഇന്ത്യന്‍ പൗരത്വം പോലും ഒഴിവാക്കിക്കൊണ്ട് ജീവിക്കുമ്പോള്‍ ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം ഇന്ത്യന്‍ പൗരത്വം മുറുകെപിടിച്ച് കൊണ്ട് ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് ശക്തമായ സംഭാവനകള്‍ നല്‍കുന്നവരാണെന്ന കാര്യം സര്‍ക്കാര്‍ മറന്ന് പോകരുതെന്നും യോഗം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ ഇത്രമാത്രം സംഭാവനകള്‍ നല്‍കുന്ന ഗള്‍ഫിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിനു വോട്ടവകാശം ലഭ്യമാക്കാതിരിക്കാന്‍ ഗവണ്‍മെന്റ് പറയുന്ന കാര്യങ്ങള്‍ തീര്‍ത്തും തെറ്റാണെന്നും ബാക്കി എല്ലാ രാജ്യങ്ങളും അവരുടെ പ്രവാസികള്‍ക്ക് ഗള്‍ഫ് നാടുകളില്‍ വോട്ടവകാശം നല്‍കുമ്പോള്‍ ഗല്‍ഫിലെ പ്രവാസി ഇന്ത്യക്കാരെ മാത്രം മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഇന്ത്യാ ഗവണ്‍മെന്റ് ഒഴിവാക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്‍., ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

Related Articles
Next Story
Share it