താമരശ്ശേരിയില്‍ നിന്ന് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ കര്‍ണാടകയില്‍ കണ്ടെത്തി

കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ കര്‍ണാടകയില്‍ നിന്ന് കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘമാണ് കര്‍ണാടകയില്‍ വെച്ച് ഷാഫിയെ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയോടെ ഷാഫിയെ താമരശ്ശേരിയില്‍ എത്തിക്കും. ഏപ്രില്‍ ഏഴിനാണ് ഷാഫിയെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയത്. കര്‍ണാടകയില്‍ എവിടെ വെച്ചാണ് ഷാഫിയെ കണ്ടെത്തിയതെന്ന കാര്യം അന്വേഷണസംഘം വെളിപ്പെടുത്തിയിട്ടില്ല. ഷാഫിയെയും ഭാര്യയെയും മുഖംമൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഷാഫിയുടെ ഭാര്യയെ പിന്നീട് വഴിയില്‍ ഉപേക്ഷിച്ചു.സംഭവത്തില്‍ കാസര്‍കോട്-മഞ്ചേശ്വരം മഞ്ചേശ്വരം സ്വദേശികളായ നാലുപേരുടെ അറസ്റ്റ് പൊലീസ് […]

കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ കര്‍ണാടകയില്‍ നിന്ന് കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘമാണ് കര്‍ണാടകയില്‍ വെച്ച് ഷാഫിയെ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയോടെ ഷാഫിയെ താമരശ്ശേരിയില്‍ എത്തിക്കും. ഏപ്രില്‍ ഏഴിനാണ് ഷാഫിയെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയത്. കര്‍ണാടകയില്‍ എവിടെ വെച്ചാണ് ഷാഫിയെ കണ്ടെത്തിയതെന്ന കാര്യം അന്വേഷണസംഘം വെളിപ്പെടുത്തിയിട്ടില്ല. ഷാഫിയെയും ഭാര്യയെയും മുഖംമൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഷാഫിയുടെ ഭാര്യയെ പിന്നീട് വഴിയില്‍ ഉപേക്ഷിച്ചു.
സംഭവത്തില്‍ കാസര്‍കോട്-മഞ്ചേശ്വരം മഞ്ചേശ്വരം സ്വദേശികളായ നാലുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. മുഹമ്മദ് നൗഷാദ്, ഇസ്മയില്‍ ആസിഫ്, അബ്ദുറഹ്‌മാന്‍, ഹുസൈന്‍ എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ രണ്ടാഴ്ച മുമ്പ് പരപ്പന്‍പൊയിലില്‍ നിരീക്ഷണത്തിനായി എത്തിയ സംഘം സഞ്ചരിച്ച കാര്‍ ഹുസൈനാണ് വാടകക്ക് എടുത്ത് നല്‍കിയത്. മറ്റു മൂന്നു പേര്‍ കാറില്‍ എത്തിയവരാണെന്നാണ് കിട്ടിയ വിവരം. അറസ്റ്റ് ചെയ്തവരെ താമരശ്ശേരി താലൂക്ക് ആസ്പത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയരാക്കി.

Related Articles
Next Story
Share it