പ്രവാസി നേതാവ് മാധവന്‍ പാടി കോവിഡ് ബാധിച്ച് മരിച്ചു

ഷാര്‍ജ: ലോകകേരള സഭാംഗവും മാസ് ഷാര്‍ജ സജീവ പ്രവര്‍ത്തകനുമായ മാധവന്‍ പാടി (62) അന്തരിച്ചു. കോവിഡ് ബാധിച്ച് ദുബായ് അൽ ബറാഹ ആസ്പത്രിയിൽ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. കാസർകോട് പാടി സ്വദേശിയാണ്. ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗമായി ദീർഘ കാലം പ്രവർത്തിച്ചിട്ടുണ്ട്. നിഷ്കളങ്കമായ സാമൂഹിക പ്രവർത്തനം കൊണ്ട് യു എ ഇ മലയാളികളുടെ ഹൃദയം കീഴടക്കിയ ആളാണ് മാധവൻ പാടി. ഷാർജ ഇന്ത്യൻ സ്കൂൾ അധ്യാപിക പ്രസീതയാണ് ഭാര്യ. മക്കൾ: ശ്രേയ, റിഥിക്

ഷാര്‍ജ: ലോകകേരള സഭാംഗവും മാസ് ഷാര്‍ജ സജീവ പ്രവര്‍ത്തകനുമായ മാധവന്‍ പാടി (62) അന്തരിച്ചു. കോവിഡ് ബാധിച്ച് ദുബായ് അൽ ബറാഹ ആസ്പത്രിയിൽ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. കാസർകോട് പാടി സ്വദേശിയാണ്. ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗമായി ദീർഘ കാലം പ്രവർത്തിച്ചിട്ടുണ്ട്. നിഷ്കളങ്കമായ സാമൂഹിക പ്രവർത്തനം കൊണ്ട് യു എ ഇ മലയാളികളുടെ ഹൃദയം കീഴടക്കിയ ആളാണ് മാധവൻ പാടി.
ഷാർജ ഇന്ത്യൻ സ്കൂൾ അധ്യാപിക പ്രസീതയാണ് ഭാര്യ. മക്കൾ: ശ്രേയ, റിഥിക്

Related Articles
Next Story
Share it