മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് പ്രവാസി സമൂഹവും സജ്ജരാവണം-ഷംസുദ്ദീന്‍ എം.എല്‍.എ

ദുബായ്: മതേതര ജനാധിപത്യ ഇന്ത്യയുടെ വീണ്ടെടുപ്പിന് നാടിനോടൊപ്പം പ്രവാസി സമൂഹവും സുസജ്ജരായിരിക്കണമെന്നും മതങ്ങളുടെ ഇടയില്‍ ഭിന്നിപ്പുണ്ടാക്കുന്നവരെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കാന്‍ ജാഗരൂകരാകണമെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും എം.എല്‍.എയുമായ അഡ്വ. എന്‍. ഷംസുദ്ദീന്‍ പറഞ്ഞു.ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിഷന്‍ വിസ്ത എംപവറിംഗ് വിട്ടാലിറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലയിലെ വിവിധ കെ.എം.സി.സി ഘടകങ്ങളിലെ നേതാക്കള്‍ക്കും ഭാരവാഹികള്‍ക്കുമായി ദേര പേള്‍ ക്രീക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. […]

ദുബായ്: മതേതര ജനാധിപത്യ ഇന്ത്യയുടെ വീണ്ടെടുപ്പിന് നാടിനോടൊപ്പം പ്രവാസി സമൂഹവും സുസജ്ജരായിരിക്കണമെന്നും മതങ്ങളുടെ ഇടയില്‍ ഭിന്നിപ്പുണ്ടാക്കുന്നവരെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കാന്‍ ജാഗരൂകരാകണമെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും എം.എല്‍.എയുമായ അഡ്വ. എന്‍. ഷംസുദ്ദീന്‍ പറഞ്ഞു.
ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിഷന്‍ വിസ്ത എംപവറിംഗ് വിട്ടാലിറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ വിവിധ കെ.എം.സി.സി ഘടകങ്ങളിലെ നേതാക്കള്‍ക്കും ഭാരവാഹികള്‍ക്കുമായി ദേര പേള്‍ ക്രീക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അന്‍സാരി തില്ലങ്കേരിയും ട്രെയിനറും മോട്ടിവേഷന്‍ സ്പീക്കറുമായ അഡ്വ. ഇബ്രാഹിം പള്ളങ്കോട് വിഷയം അവതരിപ്പിച്ച് സംസാരിച്ചു. മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫ് മുഖ്യാഥിതിയായിരുന്നു. യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര, എം.സി ഹുസൈനാര്‍ ഹാജി, ഹനീഫ് ചെര്‍ക്കള, അഡ്വ. ഇബ്രാഹിം ഖലീല്‍, അഷ്റഫ് കര്‍ള, ഡി.സി.സി ജനറല്‍ സെക്രട്ടറി സോമശേഖര ജെ.എസ്, വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷ, ഗഫൂര്‍ എരിയാല്‍, സെഡ്. എ. കയ്യാര്‍, ജംഷാദ് പാലക്കാട്, സഹദുല്ല, ആയിഷ സഹദുല്ല സംബന്ധിച്ചു. ഹനീഫ് ടി.ആര്‍, അഫ്‌സല്‍ മെട്ടമ്മല്‍, മഹ്മൂദ് ഹാജി പൈവളിഗെ, റഷീദ് ഹാജി കല്ലിങ്ങല്‍, റാഫി പള്ളിപ്പുറം, സി.എച്ച് നൂറുദ്ദീന്‍, ഇ.ബി അഹ്മദ്, യൂസുഫ് മുക്കൂട്, അഷ്റഫ് പാവൂര്‍, ഫൈസല്‍ മുഹ്‌സിന്‍ തളങ്കര, ഹസൈനാര്‍ ബീജന്തടുക്ക, കെ.പി അബ്ബാസ്, ഫൈസല്‍ പട്ടേല്‍, അയ്യൂബ് ഉറുമി, ഇസ്മായില്‍ നാലാംവാതുക്കല്‍, ഹനീഫ് ബാവനഗര്‍, എ.ജി.എ റഹ്മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ജില്ലാ വൈസ് പ്രസിഡണ്ട് റഷീദ് ഹാജി ഖിറാഅത്ത് നടത്തി. ട്രഷറര്‍ ഹനീഫ് ടി.ആര്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it