നാദാപുരത്ത് പ്രവാസിയെ തട്ടിക്കൊണ്ടുപോയി ഒരു കോടി മോചനദ്രവ്യം ആവശ്യപ്പെട്ടു

നാദാപുരം: പ്രവാസിയെ തട്ടിക്കൊണ്ടുപോയി ഒരു കോടി മോചനദ്രവ്യം ആവശ്യപ്പെട്ടു. കോഴിക്കോട് നാദാപുരത്താണ് സംഭവം. തുണേരി മുടവന്തേരി സ്വദേശി മേക്കര താഴെകുനി എം.ടി.കെ. അഹ് മദിനെ(53) യാണ് ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ കാണാതായത്. അഹ് മദ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും ധരിച്ചിരുന്ന തൊപ്പിയും റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിക്കൊണ്ടുപോയതായി കണ്ടെത്തിയത്. ഖത്തറിലെ ബിസിനസ് സംബന്ധമായ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോകല്‍ എന്നാണ് സൂചന. തട്ടിക്കൊണ്ടുപോയതിനു ശേഷം സംഘത്തിലൊരാള്‍ അഹമ്മദിന്റെ വീട്ടിലെ മൊബൈല്‍ ഫോണില്‍ വിളിച്ച് ഒരു […]

നാദാപുരം: പ്രവാസിയെ തട്ടിക്കൊണ്ടുപോയി ഒരു കോടി മോചനദ്രവ്യം ആവശ്യപ്പെട്ടു. കോഴിക്കോട് നാദാപുരത്താണ് സംഭവം. തുണേരി മുടവന്തേരി സ്വദേശി മേക്കര താഴെകുനി എം.ടി.കെ. അഹ് മദിനെ(53) യാണ് ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ കാണാതായത്. അഹ് മദ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും ധരിച്ചിരുന്ന തൊപ്പിയും റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിക്കൊണ്ടുപോയതായി കണ്ടെത്തിയത്.

ഖത്തറിലെ ബിസിനസ് സംബന്ധമായ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോകല്‍ എന്നാണ് സൂചന. തട്ടിക്കൊണ്ടുപോയതിനു ശേഷം സംഘത്തിലൊരാള്‍ അഹമ്മദിന്റെ വീട്ടിലെ മൊബൈല്‍ ഫോണില്‍ വിളിച്ച് ഒരു കോടി രൂപ ആവശ്യപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles
Next Story
Share it