മംഗളൂരുവില്‍ നിന്ന് കോട്ടയത്തേക്ക് ട്രെയിനില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന 16കാരനെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ്; പരിഭ്രാന്തനായ അച്ഛന്‍ റെയില്‍വെ മന്ത്രിക്ക് കുട്ടിയുടെ ടിക്കറ്റ് നമ്പര്‍സഹിതം ട്വീറ്റ് ചെയ്തു; ഉദ്യോഗസ്ഥര്‍ ഇടപെട്ട് കുട്ടി സുരക്ഷിതനാണെന്ന് ഉറപ്പുവരുത്തിയതോടെ എല്ലാവര്‍ക്കും ആശ്വാസം
മംഗളൂരു: മംഗളൂരുവില്‍ നിന്ന് കോട്ടയത്തേക്ക് ട്രെയിനില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന 16കാരനെ അച്ഛന്‍ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ്. പരിഭ്രാന്തനായ അച്ഛന്‍ കുട്ടിയുടെ ടിക്കറ്റ് നമ്പര്‍ സഹിതം റെയില്‍വെ മന്ത്രിക്ക് ട്വീറ്റ് ചെയ്തതോടെ റെയില്‍വെ ഉദ്യോഗസ്ഥര്‍ ഇടപെടുകയും 34 മിനിറ്റിനുള്ളില്‍ കുട്ടി വീട്ടിലേക്ക് വിളിക്കുകയും ചെയ്തു. ഇതോടെ എല്ലാവര്‍ക്കും ആശ്വാസമായി. മംഗളൂരു നഗരത്തിലെ ഒരു ഓട്ടോമൊബൈല്‍ കമ്പനിയില്‍ മാനേജരായി ജോലി ചെയ്യുന്ന കിഷന്‍ റാവുവിന്റെ മകന്‍ ശന്തനു (16) മുത്തച്ഛന്റെ വീട്ടിലേക്ക് പോകുന്നതിനായി ഏപ്രില്‍ 19ന് പുലര്‍ച്ചെ […]

മംഗളൂരു: മംഗളൂരുവില്‍ നിന്ന് കോട്ടയത്തേക്ക് ട്രെയിനില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന 16കാരനെ അച്ഛന്‍ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ്. പരിഭ്രാന്തനായ അച്ഛന്‍ കുട്ടിയുടെ ടിക്കറ്റ് നമ്പര്‍ സഹിതം റെയില്‍വെ മന്ത്രിക്ക് ട്വീറ്റ് ചെയ്തതോടെ റെയില്‍വെ ഉദ്യോഗസ്ഥര്‍ ഇടപെടുകയും 34 മിനിറ്റിനുള്ളില്‍ കുട്ടി വീട്ടിലേക്ക് വിളിക്കുകയും ചെയ്തു. ഇതോടെ എല്ലാവര്‍ക്കും ആശ്വാസമായി.
മംഗളൂരു നഗരത്തിലെ ഒരു ഓട്ടോമൊബൈല്‍ കമ്പനിയില്‍ മാനേജരായി ജോലി ചെയ്യുന്ന കിഷന്‍ റാവുവിന്റെ മകന്‍ ശന്തനു (16) മുത്തച്ഛന്റെ വീട്ടിലേക്ക് പോകുന്നതിനായി ഏപ്രില്‍ 19ന് പുലര്‍ച്ചെ അഞ്ചിന് മംഗളൂരുവില്‍ നിന്ന് കോട്ടയത്തേക്ക് ട്രെയിനില്‍ കയറി. ഒറ്റക്ക് യാത്ര ചെയ്തിരുന്ന കുട്ടിക്ക് മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ നല്‍കിയിരുന്നു. ബന്ധുക്കള്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ സ്വീകരിക്കാനിരിക്കുകയായിരുന്നു. കുട്ടി സഞ്ചരിച്ച പരശുറാം എക്‌സ്പ്രസ് തീവണ്ടി എറണാകുളത്തിനും കോട്ടയത്തിനും ഇടയിലുള്ള പിറവം റെയില്‍വേ സ്റ്റേഷനില്‍ ഉച്ചയ്ക്ക് 2.30ന് എത്തേണ്ടതായിരുന്നു. രാവിലെ 10 മണിക്ക് ശന്തനുവിന്റെ മാതാപിതാക്കള്‍ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നായിരുന്നു മറുപടി. നിരവധി തവണ വിളിച്ചെങ്കിലും കുട്ടി ഫോണ്‍ എടുത്തില്ല. ഇതോടെ പരിഭ്രാന്തനായ അച്ഛന്‍ കിഷന്‍ റാവു, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് മകന്റെ ട്രെയിന്‍ ടിക്കറ്റ് നമ്പര്‍ സഹിതം ട്വീറ്റ് ചെയ്തു. റെയില്‍വേ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഉടന്‍ റെയില്‍വേ പൊലീസിനെ അറിയിച്ചു. ബന്ധപ്പെട്ട റെയില്‍വേ പൊലീസ് ഈ ട്രെയിനില്‍ കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുകയും പിതാവിനെ വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കുട്ടി ഉടന്‍ തന്നെ അച്ഛനെ വിളിച്ച് തനിക്ക് കുഴപ്പമില്ലെന്നും ഉറങ്ങുകയാണെന്നും തന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയത് എങ്ങനെയെന്ന് അറിയില്ലായിരുന്നുവെന്നും പറഞ്ഞു. കുട്ടിയെ കണ്ടെത്താനുള്ള എല്ലാ നടപടികളും 34 മിനിറ്റിനുള്ളില്‍ നടന്നു. പെട്ടെന്നുള്ള പ്രതികരണത്തിന് റെയില്‍വേ മന്ത്രിയോടും മന്ത്രാലയത്തോടും റെയില്‍വേ പോലീസിനോടും അഛന്‍ കിഷന്‍ റാവു നന്ദി അറിയിച്ചു.