ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞാലേ നഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുകയുള്ളു-ജില്ലാ കലക്ടര്‍
കാസര്‍കോട്: കോവിഡ് നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് വ്യാപാരികളും പൊതു ജനങ്ങളും പിന്തുണ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ സ്വാഗത് ഭണ്ഡാരി ഐ.എ.എസ് പറഞ്ഞു. ഉത്തരദേശം ഡോട്ട്‌കോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജീവന്‍ രക്ഷിക്കുകയെന്നതിനാണ് സര്‍ക്കാറിന്റെ പ്രഥമ പരിഗണന. മറ്റു നഷ്ടങ്ങളെകുറിച്ച് അത് കഴിഞ്ഞാണ് ചിന്തിക്കാന്‍ സാധിക്കുക. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയത് കൊണ്ടാണ് എ, ബി, സി, ഡി കാറ്റഗറി തിരിച്ച് ഇളവുകള്‍ പ്രഖ്യാപിച്ചത്. എ, ബി കാറ്റഗറികളില്‍ സാധാരണ പ്രവര്‍ത്തനം അനുവദിക്കുന്നുണ്ട്. സി, […]
കാസര്‍കോട്: കോവിഡ് നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് വ്യാപാരികളും പൊതു ജനങ്ങളും പിന്തുണ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ സ്വാഗത് ഭണ്ഡാരി ഐ.എ.എസ് പറഞ്ഞു. ഉത്തരദേശം ഡോട്ട്‌കോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജീവന്‍ രക്ഷിക്കുകയെന്നതിനാണ് സര്‍ക്കാറിന്റെ പ്രഥമ പരിഗണന. മറ്റു നഷ്ടങ്ങളെകുറിച്ച് അത് കഴിഞ്ഞാണ് ചിന്തിക്കാന്‍ സാധിക്കുക. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയത് കൊണ്ടാണ് എ, ബി, സി, ഡി കാറ്റഗറി തിരിച്ച് ഇളവുകള്‍ പ്രഖ്യാപിച്ചത്. എ, ബി കാറ്റഗറികളില്‍ സാധാരണ പ്രവര്‍ത്തനം അനുവദിക്കുന്നുണ്ട്. സി, […]
കാസര്‍കോട്: കോവിഡ് നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് വ്യാപാരികളും പൊതു ജനങ്ങളും പിന്തുണ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ സ്വാഗത് ഭണ്ഡാരി ഐ.എ.എസ് പറഞ്ഞു. ഉത്തരദേശം ഡോട്ട്‌കോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ജീവന്‍ രക്ഷിക്കുകയെന്നതിനാണ് സര്‍ക്കാറിന്റെ പ്രഥമ പരിഗണന. മറ്റു നഷ്ടങ്ങളെകുറിച്ച് അത് കഴിഞ്ഞാണ് ചിന്തിക്കാന്‍ സാധിക്കുക. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയത് കൊണ്ടാണ് എ, ബി, സി, ഡി കാറ്റഗറി തിരിച്ച് ഇളവുകള്‍ പ്രഖ്യാപിച്ചത്. എ, ബി കാറ്റഗറികളില്‍ സാധാരണ പ്രവര്‍ത്തനം അനുവദിക്കുന്നുണ്ട്. സി, ഡി കാറ്റഗറികളിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടിവരുന്നത്. എല്ലാ തദ്ദേശഭരണ പ്രദേശങ്ങളും എ കാറ്റഗറിയിലെത്തിക്കാനുള്ള ശ്രമമാണ് ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാവുക. ജോലിക്കും മറ്റുമായി മംഗളൂരുവടക്കമുള്ള അതിര്‍ത്തി പ്രദേശങ്ങളിലേക്ക് പോകുന്നവര്‍ കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് കര്‍ണാടകയിലേക്ക് നേരിട്ടുള്ള ബസ് സര്‍വീസ് പുനരാരംഭിക്കാത്തതിനാല്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ബന്ധപ്പെട്ട അധികാരികളുമായി ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു.
സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ വനിതാ കലക്ടര്‍മാര്‍ ചുമതലയേറ്റത് ചരിത്രമുഹൂര്‍ത്തമാണ്. സപ്തഭാഷാ സംഗമഭൂമിയായ കാസര്‍കോട് ജില്ലയുടെ ആദ്യ വനിതാ കലക്ടറായി ചുമതലയേല്‍ക്കാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്നും മലയാളമടക്കം ആറോളം ഭാഷകള്‍ തനിക്കറിയാമെന്നും അവര്‍ പറഞ്ഞു. ആശയ വിനിമയത്തിനുള്ള മാധ്യമം മാത്രമാണ് ഭാഷ. അതുകൊണ്ട് തനിക്കറിയാത്ത ഭാഷ സംസാരിക്കുന്നവരോടും തനിക്ക് ഇടപഴകുവാന്‍ കഴിയും.
കേരളത്തെ വ്യവസായ സൗഹൃദമാക്കുന്നതിനുള്ള സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് കരുത്ത് പകരുന്ന നിലപാടുകളായിരിക്കും തന്റെ ഭാഗത്ത് നിന്നുണ്ടാവുക. സംരംഭങ്ങളുമായി മുന്നോട്ട് വരുന്നവരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കും.
11 വര്‍ഷമായി താന്‍ കേരളത്തിലുണ്ട്. നേരത്തെ കോട്ടയം കലക്ടറായും കൊച്ചി സബ് കലക്ടറായും വ്യവസായ വകുപ്പ് ഡയറക്ടറായും മില്‍മ എം.ഡിയും ആദിവാസി വകുപ്പ് ഡയറക്ടറായുമൊക്കെ ജോലി ചെയ്യാന്‍ സാധിച്ചപ്പോള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കൂടുതലായി മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എഞ്ചിനീയറിംഗ് രംഗത്ത് നിന്ന് സിവില്‍ സര്‍വീസിലേക്ക് വന്നതും ഒരുപാട് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിയുമെന്ന താല്‍പ്പര്യം കൊണ്ടാണ്. ഇതിന്റെ ഭാഗമായാണ് പബ്ലിക് പോളിസിയില്‍ മാസ്റ്റേര്‍സ് ബിരുദം കരസ്ഥമാക്കിയത്. 2015-16 കാലഘട്ടത്തില്‍ മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാനേജ്‌മെന്റ് പഠനവും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു.
സിവില്‍ സര്‍വീസിലിരിക്കുന്നതിനിടെയാണ് വിദേശത്തേക്ക് പോയത്. ജീവിതത്തെ കുറിച്ച് പുതിയ കാഴ്ചപ്പാട് പകരാന്‍ പഠനകാലത്തെ അനുഭവങ്ങള്‍ നിമിത്തമായിട്ടുണ്ട്. ചിന്തകളെ വിശാലമാക്കാനും വ്യത്യസ്ത സംസ്‌കാരങ്ങളെ അടുത്തറിയാനും സാധിച്ചു. അതില്‍ നിന്നൊക്കെ ഇന്ത്യയാണ് ഏറ്റവും മികച്ചതെന്ന കണ്ടെത്തലാണ് ലഭിച്ചത്.
നേരത്തെ പട്ടികജാതി വകുപ്പ് ഡയറക്ടറായിരുന്ന ഘട്ടത്തില്‍ 2013ലും 2014ലും കാസര്‍കോട് സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. വളരെ പച്ചപ്പുള്ള, ടൂറിസം രംഗത്ത് ഏറെ സാധ്യതകളുള്ള പ്രദേശമാണിത്. വ്യവസായ ഡയറക്ടറായി പ്രവര്‍ത്തിച്ച ഘട്ടത്തില്‍ ജില്ലയുടെ പിന്നോക്കാവസ്ഥയെ കുറിച്ച് മനസ്സിലാക്കിയിട്ടുണ്ട്. ഇത് മാറ്റിയെടുക്കാന്‍ കൂട്ടായ പ്രയത്‌നമാണ് വേണ്ടത്. ജനങ്ങളെ സഹായിക്കുന്നതിനുള്ള അവസരമായിട്ടാണ് തനിക്ക് വന്ന് ചേരുന്ന ഓരോ പോസ്റ്റിനെയും കാണുന്നത്. മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യുമ്പോള്‍ അത് സ്വയം മെച്ചപ്പെടാനുള്ള അവസരംകൂടിയായി മാറും. കാസര്‍കോട്ടെ ജനങ്ങളുടെ വിഷയങ്ങള്‍ ഓരോന്നായി പഠിച്ചുകൊണ്ടിരിക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ രോഗികള്‍ അടക്കമുള്ളവരുടെ ദുരിതമകറ്റാനും ആരോഗ്യ മേഖലയില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പ് വരുത്താനും മുന്‍കൈയെടുക്കുമെന്നും അവര്‍ പറഞ്ഞു.
മഹാരാഷ്ട്ര സ്വദേശിനിയായത് കൊണ്ട് പേരിന്റെ നീളക്കൂടുതല്‍ പലരിലും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. സ്വാഗത് എന്ന പേരിന്റെ ആദ്യത്തില്‍ ഭണ്ഡാരി എന്ന കുടുംബ പേരും അവസാനഭാഗത്ത് അച്ഛന്റെ പേരായ റണ്‍വീര്‍ ചന്ദും കൂടിച്ചേരുമ്പോഴാണ് ഔദ്യോഗികമായി പേരിന് നീളം കൂടുന്നത്. എന്നാല്‍ സ്വാഗത് എന്നാണ് അടുപ്പമുള്ളവര്‍ അഭിസംബോധന ചെയ്യാറ്. കാസര്‍കോട്ടുകാര്‍ക്കും അങ്ങനെ വിളിക്കാമെന്ന് നിറഞ്ഞ ചിരിയോടെ അവര്‍ കൂട്ടിച്ചേര്‍ത്തു.
അഭിമുഖത്തിന്റെ മുഴുവന്‍ വീഡിയോ കാണാന്‍ താഴെയുള്ള ലിങ്ക് സന്ദര്‍ശിക്കുക
https://www.facebook.com/258169417617789/videos/543104407111456