യൂറോ കപ്പില്‍ ഇനി മുസ്ലിം കളിക്കാര്‍ക്ക് മുന്നില്‍ മദ്യം വെക്കില്ലെന്ന് തീരുമാനം

ലണ്ടന്‍: യൂറോ കപ്പില്‍ ഇനി മുസ്ലിം കളിക്കാര്‍ക്ക് മുന്നില്‍ മദ്യം വെക്കില്ലെന്ന് തീരുമാനം. വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്ന മുസ്ലിം കളിക്കാര്‍ക്കു മുമ്പില്‍ ഇനി ബിയര്‍ കുപ്പി വെക്കില്ലെന്ന് ബിയര്‍ കമ്പനിയായ ഹൈനെകന്‍. യൂറോകപ്പിന്റെ പ്രധാന സ്പോണ്‍സര്‍മാരിലൊന്നാണ് ഹൈനെകന്‍. കഴിഞ്ഞയാഴ്ച ഫ്രഞ്ച് സൂപ്പര്‍താരം പോള്‍ പോഗ്ബ വാര്‍ത്താ സമ്മേളനത്തിനിടെ തന്റെ മുന്നിലുണ്ടായിരുന്ന ഹൈനെകന്റെ ബിയര്‍ കുപ്പി എടുത്തു മാറ്റിയതിന് പിന്നാലെയാണ് ബിയര്‍ കമ്പനിയുടെയും യുവേഫയുടെയും തീരുമാനം. മുമ്പിലെ മേശയില്‍ ബിയര്‍ കുപ്പി വയ്ക്കണോ വേണ്ടയോ എന്നതില്‍ ഇനി മുതല്‍ കളിക്കാര്‍ക്കും […]

ലണ്ടന്‍: യൂറോ കപ്പില്‍ ഇനി മുസ്ലിം കളിക്കാര്‍ക്ക് മുന്നില്‍ മദ്യം വെക്കില്ലെന്ന് തീരുമാനം. വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്ന മുസ്ലിം കളിക്കാര്‍ക്കു മുമ്പില്‍ ഇനി ബിയര്‍ കുപ്പി വെക്കില്ലെന്ന് ബിയര്‍ കമ്പനിയായ ഹൈനെകന്‍. യൂറോകപ്പിന്റെ പ്രധാന സ്പോണ്‍സര്‍മാരിലൊന്നാണ് ഹൈനെകന്‍.

കഴിഞ്ഞയാഴ്ച ഫ്രഞ്ച് സൂപ്പര്‍താരം പോള്‍ പോഗ്ബ വാര്‍ത്താ സമ്മേളനത്തിനിടെ തന്റെ മുന്നിലുണ്ടായിരുന്ന ഹൈനെകന്റെ ബിയര്‍ കുപ്പി എടുത്തു മാറ്റിയതിന് പിന്നാലെയാണ് ബിയര്‍ കമ്പനിയുടെയും യുവേഫയുടെയും തീരുമാനം. മുമ്പിലെ മേശയില്‍ ബിയര്‍ കുപ്പി വയ്ക്കണോ വേണ്ടയോ എന്നതില്‍ ഇനി മുതല്‍ കളിക്കാര്‍ക്കും മാനേജര്‍മാര്‍ക്കും തീരുമാനമെടുക്കാമെന്ന് യുവേഫ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

പുതിയ തീരുമാനത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രി പോര്‍ചുഗലിനെതിരെ നടന്ന മത്സരത്തിന് ശേഷം ഫ്രഞ്ച് സ്ട്രൈക്കര്‍ കരിം ബെന്‍സേമ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ടേബിളില്‍ ബിയര്‍ കുപ്പി വെച്ചിരുന്നില്ല. നേരത്തെ, ബുഡാപെസ്റ്റിലെ വാര്‍ത്താസമ്മേളനത്തിനിടെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൊക്കക്കോളയുടെ ബോട്ടില്‍ എടുത്തുമാറ്റി വെള്ളമാണ് കുടിക്കേണ്ടതെന്ന സന്ദേശം നല്‍കിയിരുന്നു.

ഇതിന് പിന്നാലെ വിപണിയില്‍ നാലു ബില്യണ്‍ ഡോളറിന്റെ (ഏകദേശം 29,000 കോടി രൂപ) നഷ്ടമാണ് കമ്പനിക്കുണ്ടായതെന്നാണ് റിപോര്‍ട്ട്. 242 ബില്യണ്‍ ഡോളര്‍ ഉണ്ടായിരുന്ന വിപണി മൂല്യം 238 ബില്യണിലേക്ക് താഴുകയായിരുന്നു. ക്രിസ്റ്റ്യാനോയ്ക്ക് പിന്നാലെ ഇറ്റലിയുടെ മാന്വല്‍ ലോകാടെലിയും കോള ഒഴിവാക്കിയിരുന്നു.

താരങ്ങളുടെ നടപടിയില്‍ നീരസം പ്രകടിപ്പിച്ച യുവേഫ സ്പോണ്‍സര്‍മാരില്ലെങ്കില്‍ ടൂര്‍ണമെന്റ് നടക്കില്ലെന്നും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ പിഴയൊടുക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related Articles
Next Story
Share it