മൊഗ്രാല്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോളിന് ആവേശകരമായ തുടക്കം

മൊഗ്രാല്‍: മൊഗ്രാലിന് ഉത്സവാന്തരീക്ഷം പകര്‍ന്ന് എ.എം. ഡബ്ലൂ സൂപ്പര്‍ കപ്പിന് ലൂസിയ-കുത്തിരിപ്പ് മുഹമ്മദ് സ്റ്റേഡിയത്തില്‍ പ്രൗഡോജ്വല തുടക്കമായി. ഇനി അഞ്ച് രാവുകള്‍ ഇശല്‍ ഗ്രാമത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഉറക്കമില്ലാ രാവുകളായിരിക്കും.നൂറ് വയസ്സ് പിന്നിട്ട അല്‍ മുതകമ്മല്‍ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് സ്‌പൈസി എക്‌സ്പ്രസ്സ്, റോക്കി സ്‌പോര്‍ട്‌സ്, ഡോക്ടേര്‍സ് ഹോസ്പിറ്റല്‍ എന്നിവരുടെ സഹകരണത്തോടെ ഏറ്റവും വലിയ പ്രാദേശിക സോക്കര്‍ യുദ്ധം സംഘടിപ്പിക്കുന്നത്.ബൈക്ക് അപകടത്തില്‍ ഇരുഭാഗവും തളര്‍ന്ന യുവ ഫുട്‌ബോള്‍ താരം ഷിഫാറത്ത് വീല്‍ ചെയറിലെത്തി ഫുട്‌ബോള്‍ മാമാങ്കം ഉദ്ഘാടനം […]

മൊഗ്രാല്‍: മൊഗ്രാലിന് ഉത്സവാന്തരീക്ഷം പകര്‍ന്ന് എ.എം. ഡബ്ലൂ സൂപ്പര്‍ കപ്പിന് ലൂസിയ-കുത്തിരിപ്പ് മുഹമ്മദ് സ്റ്റേഡിയത്തില്‍ പ്രൗഡോജ്വല തുടക്കമായി. ഇനി അഞ്ച് രാവുകള്‍ ഇശല്‍ ഗ്രാമത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഉറക്കമില്ലാ രാവുകളായിരിക്കും.
നൂറ് വയസ്സ് പിന്നിട്ട അല്‍ മുതകമ്മല്‍ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് സ്‌പൈസി എക്‌സ്പ്രസ്സ്, റോക്കി സ്‌പോര്‍ട്‌സ്, ഡോക്ടേര്‍സ് ഹോസ്പിറ്റല്‍ എന്നിവരുടെ സഹകരണത്തോടെ ഏറ്റവും വലിയ പ്രാദേശിക സോക്കര്‍ യുദ്ധം സംഘടിപ്പിക്കുന്നത്.
ബൈക്ക് അപകടത്തില്‍ ഇരുഭാഗവും തളര്‍ന്ന യുവ ഫുട്‌ബോള്‍ താരം ഷിഫാറത്ത് വീല്‍ ചെയറിലെത്തി ഫുട്‌ബോള്‍ മാമാങ്കം ഉദ്ഘാടനം ചെയ്തത് ഖത്തര്‍ വേള്‍ഡ് കപ്പിന്റെ സ്മരണകള്‍ ഉയര്‍ത്തുന്നതായി മാറി.
ഷിഫാറത്ത്, റഫറി റഹ്മാന്‍ പള്ളിക്കരക്ക് പന്ത് കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ലൂസിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഇദ്ദീന്‍ മൊഗ്രാല്‍, ഹമീദ് റോക്കി സ്‌പോര്‍ട്‌സ്, റമീസ്, മുഹമ്മദ് ബേക്കല്‍, റിയാസ് ഡോക്ടേര്‍സ് ഹോസ്പിറ്റല്‍, ടി.എം ഷുഹൈബ്, മാഹിന്‍ മാസ്റ്റര്‍, സെഡ്.എ മൊഗ്രാല്‍, ഡോ. ഹരികൃഷ്ണ, ടി.എം നവാസ് സ്പൈസി എക്‌സ്പ്രസ്സ്, സിദ്ദിഖ് റഹ്മാന്‍, എം.പി.എ ഖാദര്‍, ഷകീല്‍ അബ്ദുല്ല, ക്ലബ് ഭാരവാഹികളായ അന്‍വര്‍ അഹ്മദ്, ആസിഫ് ഇഖ്ബാല്‍, റിയാസ് മൊഗ്രാല്‍ എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.
ആദ്യ മത്സരത്തില്‍ റിംഗ് മീ മൊബൈല്‍ ഗല്ലി ഇന്ത്യന്‍സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലൂസിയ ടൗണ്‍ ടീം മൊഗ്രാലിനെ പരാജയപ്പെടുത്തി.
വിജയികള്‍ക്ക് വേണ്ടി സിറാജ് റോണ്ടി, നൗഫല്‍ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ടൗണ്‍ ടീമിന് വേണ്ടി അല്‍ഫാസ് ആശ്വാസ ഗോള്‍ നേടി. കളിയിലെ കേമനായി നൗഫല്‍ തിരഞ്ഞെടുക്കപ്പെട്ടു.
രണ്ടാമത്തെ മത്സരത്തില്‍ കെ.എഫ്.സി സ്മാര്‍ട്ട് മൊഗ്രാലിയന്‍സ് ഏക പക്ഷീയമായ ഒരു ഗോളിന് സിറ്റിസന്‍ എഫ്.സി യെ പരാജയപ്പെടുത്തി. ശുഹൈലാണ് വിജയ ഗോള്‍ നേടിയത്. കെ.എഫ്.സിയുടെ റഹീം മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.
നിലവിലുള്ള ജേതാക്കളായ ഡ്യൂഡ്‌സ് മൊഗ്രാലും ടി.വി.എസ് ജുപിറ്റര്‍ എഫ്.സി മറക്കാനയും തമ്മിലുള്ള ആവേശകരമായ മൂന്നാമത്തെ മത്സരത്തില്‍ എഫ്.സി മറക്കാന രണ്ട് ഗോളുകള്‍ക്ക് വിജയിച്ചു. ഐക്കണ്‍ താരം ഷഹാമത്ത് നേടിയ മനോഹരമായ ഗോളിന് പുറമെ ഷാനു എഫ്.സി മറക്കാനക്ക് വേണ്ടി രണ്ടാം ഗോള്‍ നേടി വിജയം എളുപ്പമാക്കി. ഷഹാമത്ത് കളിയിലെ കേമനായി.
അവസാന മത്സരത്തില്‍ ക്ലൈമാക്‌സ് എഫ്.സി, എഫ്.സി.കെ മൊഗ്രാലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. രണ്ട് ഗോള്‍ നേടിയ ദില്‍ഷാദ് എം.എല്‍ ആണ് കളിയിലെ കേമന്‍.
വിവിധ ടീമുകള്‍ക്ക് വേണ്ടി നിരവധി ദേശീയ-വിദേശ താരങ്ങളാണ് കളത്തിലിറങ്ങിയത്. എട്ടു ടീമുകള്‍ മാറ്റുരച്ച് ആവേശത്തിന്റെ അലകള്‍ തീര്‍ക്കുന്ന ഫ്‌ളഡ് ലൈറ്റ് സെവന്‍സ് ഫുട്‌ബോള്‍ മേള മെയ് 7ന് സമാപിക്കും.

Related Articles
Next Story
Share it