ഹര്‍ ഘര്‍ തിരംഗക്ക് ആവേശകര തുടക്കം; രാജ്യം ആഘോഷ ലഹരിയില്‍

കാസര്‍കോട്: വീടുകളിലും വിവിധ സ്ഥാപനങ്ങളിലുമടക്കം ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക പാറിക്കളിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച 'ഹര്‍ ഘര്‍ തിരംഗ' പരിപാടി എല്ലാവരും ആഹ്ലാദത്തോടെയാണ് വരവേറ്റത്. നിരവധി വീടുകളിലും സ്ഥാപനങ്ങളിലും ഇന്ന് രാവിലെ മുതല്‍ പതാക ഉയര്‍ന്നു. തുടക്കുന്ന രാജ്യസ്‌നേഹവും ദേശസ്‌നേഹവും അടയാളപ്പെടുത്തി മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ ഹര്‍ ഘര്‍ തിരംഗയെ വരവേറ്റു.നാടുനീളെ ദേശീയപതാക ഉയര്‍ന്നുനില്‍ക്കുന്നത് കാണാം. ഇന്ന് രാവിലെയെയാണ് ഹര്‍ ഘര്‍ തിരംഗയ്ക്ക് തുടക്കമായത്.രാജ്യത്ത് 20 കോടിയിലധികം വീടുകള്‍ക്ക് […]

കാസര്‍കോട്: വീടുകളിലും വിവിധ സ്ഥാപനങ്ങളിലുമടക്കം ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക പാറിക്കളിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച 'ഹര്‍ ഘര്‍ തിരംഗ' പരിപാടി എല്ലാവരും ആഹ്ലാദത്തോടെയാണ് വരവേറ്റത്. നിരവധി വീടുകളിലും സ്ഥാപനങ്ങളിലും ഇന്ന് രാവിലെ മുതല്‍ പതാക ഉയര്‍ന്നു. തുടക്കുന്ന രാജ്യസ്‌നേഹവും ദേശസ്‌നേഹവും അടയാളപ്പെടുത്തി മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ ഹര്‍ ഘര്‍ തിരംഗയെ വരവേറ്റു.നാടുനീളെ ദേശീയപതാക ഉയര്‍ന്നുനില്‍ക്കുന്നത് കാണാം. ഇന്ന് രാവിലെയെയാണ് ഹര്‍ ഘര്‍ തിരംഗയ്ക്ക് തുടക്കമായത്.
രാജ്യത്ത് 20 കോടിയിലധികം വീടുകള്‍ക്ക് മുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയാണ് പരിപാടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ന് മുതല്‍ സ്വാതന്ത്ര്യ ദിനം വരെ മൂന്ന് ദിവസങ്ങളിലായി പരിപാടി സംഘടിപ്പിക്കും.
എല്ലാ വീടുകളിലും സ്വാന്ത്ര്യാഘോഷത്തിന്റെ അന്തരീക്ഷം എത്തിക്കുക എന്നതാണ് ഹര്‍ ഘര്‍ തിരംഗയുടെ ലക്ഷ്യം. ഒപ്പം ജനങ്ങളെയാകെ വജ്ര ജയന്ത്രിയില്‍ പങ്കാളിയാക്കാനും ഇതിലൂടെ ശ്രമിക്കുന്നു. വീട്ടിലുയര്‍ത്തിയ പതാകയുമൊത്ത് സെല്‍ഫിയെടുത്ത ശേഷം 'ഹര്‍ ഘര്‍ തിരംഗ' എന്ന വെബ്‌സൈറ്റില്‍ ഇത് അപ്‌ലോഡ് ചെയ്യാം. ഇതിനോടകം ഒരു കോടിയിലധികം പേര്‍ അവരുടെ വീട്ടില്‍ പതാക ഉയര്‍ത്തിയ ഫോട്ടോ വെബ്‌സൈറ്റില്‍ പോസ്റ്റ്‌ചെയ്ത് കഴിഞ്ഞു.
വീടുകളില്‍ കെട്ടുന്ന പതാക 3 ദിവസവും രാത്രി അഴിച്ചു വയ്‌ക്കേണ്ടതില്ല. പതാക ഒരിക്കലും തറയില്‍ മുട്ടാതെ വേണം കെട്ടാന്‍. കോട്ടണ്‍, പോളിസ്റ്റര്‍, കമ്പിളി, സില്‍ക്ക്, ഖാദി എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന പതാക ഉപയോഗിക്കാം. കൈ കൊണ്ടു നൂല്‍ക്കുന്നതോ, നെയ്തതോ, മെഷീനില്‍ തീര്‍ത്തതോ ആയ ദേശീയ പതാക ഉപയോഗിക്കാം. പതാകയ്ക്ക് എത്ര വലിപ്പത്തില്‍ ഉള്ളതാകാമെങ്കിലും പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം. കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയര്‍ത്തരുത്.
മറ്റേതെങ്കിലും പതാകയ്‌ക്കൊപ്പമോ കീഴിലോ ദേശീയ പതാക ഉയര്‍ത്താന്‍ പാടില്ല. തലതിരിഞ്ഞ രീതിയില്‍ പ്രദര്‍ശിപ്പിക്കരുത്. അലങ്കാര രൂപത്തില്‍ ഉപയോഗിക്കരുത്. പതാകയില്‍ എഴുത്തുകളും ഉണ്ടാകരുത്. പതാക വിതരണം ചെയ്യാന്‍ കമ്പനികള്‍ സി.എസ്.ആര്‍ ഫണ്ടും ഉപയോഗിക്കാം എന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles
Next Story
Share it