ക്രിസ്മസ്-പുതുവത്സരാഘോഷം: പരിശോധന കര്‍ശനമാക്കി എക്‌സൈസ് സംഘം; കഞ്ചാവും മദ്യവും പിടികൂടി

കാസര്‍കോട്: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ മുന്നോടിയായി ജില്ലയില്‍ എക്‌സൈസ് പരിശോധന ശക്തമാക്കി. ഇന്നലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ രണ്ടിടത്ത് നിന്ന് കഞ്ചാവും ഒരിടത്ത് കര്‍ണാടക നിര്‍മ്മിത മദ്യവും പിടികൂടി. പാന്‍ ഉല്‍പന്നങ്ങളും പിടിച്ചെടുത്തു. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ഇ. രാധാകൃഷ്ണനും സംഘവും ചെമനാട് നടത്തിയ പരിശോധനയില്‍ 23 ഗ്രാം കഞ്ചാവുമായി സി.എ മുഹമ്മദ് സാജുദ്ദീ(26)നെ അറസ്റ്റ് ചെയ്തു. ബദിയടുക്ക റേഞ്ച് ഇന്‍സ്‌പെക്ടര്‍ വിനു എ.എച്ചും സംഘവും കുമ്പഡാജെയില്‍ നടത്തിയ […]

കാസര്‍കോട്: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ മുന്നോടിയായി ജില്ലയില്‍ എക്‌സൈസ് പരിശോധന ശക്തമാക്കി. ഇന്നലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ രണ്ടിടത്ത് നിന്ന് കഞ്ചാവും ഒരിടത്ത് കര്‍ണാടക നിര്‍മ്മിത മദ്യവും പിടികൂടി. പാന്‍ ഉല്‍പന്നങ്ങളും പിടിച്ചെടുത്തു. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ഇ. രാധാകൃഷ്ണനും സംഘവും ചെമനാട് നടത്തിയ പരിശോധനയില്‍ 23 ഗ്രാം കഞ്ചാവുമായി സി.എ മുഹമ്മദ് സാജുദ്ദീ(26)നെ അറസ്റ്റ് ചെയ്തു. ബദിയടുക്ക റേഞ്ച് ഇന്‍സ്‌പെക്ടര്‍ വിനു എ.എച്ചും സംഘവും കുമ്പഡാജെയില്‍ നടത്തിയ പരിശോധനയില്‍ മുഹമ്മദ് അഫ്‌സലിനെ 4.22 ഗ്രാം കഞ്ചാവുമായി പിടികൂടി.
ബദിയടുക്ക റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എച്ച്. വിനുവും സംഘവും ഷേണി മണിയംപാറയില്‍ നടത്തിയ പരിശോധനയില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 8.64 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യം പിടികൂടി. സംഭവത്തില്‍ മണിയംപാറ അരമങ്ങിന വീട്ടിലെ നവീനി(28)നെതിരെ കേസെടുത്തു. പ്രതി ഓടി രക്ഷപ്പെട്ടതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല. സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു.
കാസര്‍കോട് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോസഫും സംഘവും കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ കടയില്‍ നടത്തിയ പരിശോധനയില്‍ ഒരു കിലോ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. മുഹമ്മദ് ഹനീഫയുടെ കടയില്‍ നിന്നാണ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. 1000 രൂപ പിഴയീടാക്കി.

Related Articles
Next Story
Share it