നിരവധി അബ്കാരി കേസുകളിലെ പ്രതിയെ എക്‌സൈസ് സംഘം മല്‍പ്പിടിത്തത്തിലൂടെ കീഴ്‌പ്പെടുത്തി

ബദിയടുക്ക: ഒളിവില്‍ കഴിയുകയായിരുന്ന നിരവധി അബ്കാരി കേസുകളിലെ പ്രതിയെ സംഘം മല്‍പ്പിടിത്തത്തിലൂടെ കീഴ്പ്പെടുത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ബേവിഞ്ച സ്വദേശിയായ ഹാഷിമിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഹാഷിം മാസങ്ങള്‍ക്ക് മുമ്പ് കാറില്‍ കര്‍ണാടകമദ്യം കടത്തുന്നതിനിടെ എക്സൈസ് പിടികൂടാന്‍ ശ്രമിച്ചിരുന്നെങ്കിലും മദ്യവും കാറും ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. 406.08 ലിറ്റര്‍ മദ്യമാണ് കാറില്‍ നിന്ന് എക്സൈസ് കണ്ടെടുത്തിരുന്നത്. ഹാഷിം ഒളിവില്‍ പോവുകയായിരുന്നു. ഇന്നലെ രാത്രി ബദിയടുക്ക എക്സൈസ് ഇന്‍സ്പെക്ടര്‍ എച്ച്. വിനുവിന്റെ നേതൃത്വത്തിലാണ് ഹാഷിമിനെ പിടികൂടിയത്. ഹാഷിം പെരുമ്പളയിലുണ്ടെന്ന […]

ബദിയടുക്ക: ഒളിവില്‍ കഴിയുകയായിരുന്ന നിരവധി അബ്കാരി കേസുകളിലെ പ്രതിയെ സംഘം മല്‍പ്പിടിത്തത്തിലൂടെ കീഴ്പ്പെടുത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ബേവിഞ്ച സ്വദേശിയായ ഹാഷിമിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഹാഷിം മാസങ്ങള്‍ക്ക് മുമ്പ് കാറില്‍ കര്‍ണാടകമദ്യം കടത്തുന്നതിനിടെ എക്സൈസ് പിടികൂടാന്‍ ശ്രമിച്ചിരുന്നെങ്കിലും മദ്യവും കാറും ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. 406.08 ലിറ്റര്‍ മദ്യമാണ് കാറില്‍ നിന്ന് എക്സൈസ് കണ്ടെടുത്തിരുന്നത്. ഹാഷിം ഒളിവില്‍ പോവുകയായിരുന്നു. ഇന്നലെ രാത്രി ബദിയടുക്ക എക്സൈസ് ഇന്‍സ്പെക്ടര്‍ എച്ച്. വിനുവിന്റെ നേതൃത്വത്തിലാണ് ഹാഷിമിനെ പിടികൂടിയത്. ഹാഷിം പെരുമ്പളയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്സൈസ് സംഘം അവിടെയെത്തുകയും പ്രതിയെ മല്‍പ്പിടിത്തത്തിലൂടെ കീഴ്പ്പെടുത്തുകയുമായിരുന്നു. ഇന്നലെ രാത്രി 9.15 മണിയോടെയാണ് ഹാഷിമിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടോണി എസ്. ഐസകിനെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയാണുണ്ടായത്. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അഫ്സല്‍, ജോണ്‍പോള്‍, മോഹന്‍കുമാര്‍, രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കര്‍ണാടകമദ്യം വില്‍പ്പനക്കെത്തിക്കുന്ന ആളാണ് ഹാഷിമെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it