വീട്ടുപറമ്പിലെ കോഴിക്കൂട്ടില്‍ നിന്ന് എക്സൈസ് സംഘം 9.5 കിലോ കഞ്ചാവ് കണ്ടെടുത്തു; പ്രതി അറസ്റ്റില്‍

കാസര്‍കോട്: എക്‌സൈസ് സംഘം നടത്തിയ പരിശോധനക്കിടെ വീട്ടുപറമ്പിലെ കോഴിക്കൂട്ടില്‍ സൂക്ഷിച്ച 9.5 കിലോ കഞ്ചാവ് കണ്ടെത്തി. മധൂര്‍ ചെട്ടുംകുഴി ഹിദായത്ത് നഗര്‍ തായലിലെ അബ്ദുല്‍ റഹ്‌മാന്‍ താമസിക്കുന്ന വീടിന് സമീപത്തെ കോഴിക്കൂട്ടിലാണ് ചാക്കുകെട്ടിലാക്കി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോയ് ജോസഫും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. അബ്ദുല്‍ റഹ്‌മാനെ എക്‌സൈസ് അറസ്റ്റുചെയ്തു. പ്രതി നേരത്തെ മയക്കുമരുന്ന് കേസിലും പ്രതിയാണെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ഏതാനും ദിവസം മുമ്പ് 13 കിലോ […]

കാസര്‍കോട്: എക്‌സൈസ് സംഘം നടത്തിയ പരിശോധനക്കിടെ വീട്ടുപറമ്പിലെ കോഴിക്കൂട്ടില്‍ സൂക്ഷിച്ച 9.5 കിലോ കഞ്ചാവ് കണ്ടെത്തി. മധൂര്‍ ചെട്ടുംകുഴി ഹിദായത്ത് നഗര്‍ തായലിലെ അബ്ദുല്‍ റഹ്‌മാന്‍ താമസിക്കുന്ന വീടിന് സമീപത്തെ കോഴിക്കൂട്ടിലാണ് ചാക്കുകെട്ടിലാക്കി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോയ് ജോസഫും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. അബ്ദുല്‍ റഹ്‌മാനെ എക്‌സൈസ് അറസ്റ്റുചെയ്തു. പ്രതി നേരത്തെ മയക്കുമരുന്ന് കേസിലും പ്രതിയാണെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ഏതാനും ദിവസം മുമ്പ് 13 കിലോ കഞ്ചാവുമായി വടകരയില്‍ വെച്ച് കാസര്‍കോട്ടെ രണ്ടുപേര്‍ പിടിയിലായിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോഴാണ് അബ്ദുല്‍റഹ്‌മാനെ കുറിച്ചുള്ള സൂചന ലഭിച്ചത്. തുടര്‍ന്നായിരുന്നു പരിശോധന. ആന്ധ്രയില്‍ നിന്ന് കഞ്ചാവ് എത്തിച്ച് ഇവിടെ ചില്ലറ വില്‍പ്പന നടത്തുകയാണ് അബ്ദുല്‍ റഹ്‌മാന്റെ രീതിയെന്നും എക്‌സൈസ് സംഘം പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍മാരായ സുരേഷ് സി.കെ.വി, സി.ഇ.ഒ. നൗഷാദ്, സ്‌ക്വാഡ് അംഗങ്ങളായ രാജന്‍, ബിജോയ്, സുധീന്ദ്രന്‍, മോഹന കുമാര്‍, കബീര്‍, കുമ്പള റെയ്ഞ്ചിലെ മെയ്‌മോള്‍ ജോണ്‍ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it