ലോറിയില്‍ കടത്തുകയായിരുന്ന 1890 ലിറ്റര്‍ സ്പിരിറ്റും 1323 ലിറ്റര്‍ മദ്യവും എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി

കാസര്‍കോട്: ടോറസ് ലോറിയില്‍ കടത്തുകയായിരുന്ന 1890 ലിറ്റര്‍ സ്പിരിറ്റും 1323 ലിറ്റര്‍ ഗോവന്‍ മദ്യവും കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോയ് ജോസഫും സംഘവും പിടികൂടി. ഞായറാഴ്ച പുലര്‍ച്ചെ 2.30ന് പള്ളിക്കരയില്‍ വെച്ചാണ് കെഎല്‍ 09 എഡി 0761 ടോറസ് ലോറിയില്‍ കടത്തുകയായിരുന്ന സ്പിരിറ്റും മദ്യവും പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം പുല്ലന്‍ചേരിയിലെ ചെറിയാന്‍ വീട്ടില്‍ സി.വി സൈനുദ്ദീനെ (35) അറസ്റ്റ് ചെയ്തു. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് […]

കാസര്‍കോട്: ടോറസ് ലോറിയില്‍ കടത്തുകയായിരുന്ന 1890 ലിറ്റര്‍ സ്പിരിറ്റും 1323 ലിറ്റര്‍ ഗോവന്‍ മദ്യവും കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോയ് ജോസഫും സംഘവും പിടികൂടി. ഞായറാഴ്ച പുലര്‍ച്ചെ 2.30ന് പള്ളിക്കരയില്‍ വെച്ചാണ് കെഎല്‍ 09 എഡി 0761 ടോറസ് ലോറിയില്‍ കടത്തുകയായിരുന്ന സ്പിരിറ്റും മദ്യവും പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം പുല്ലന്‍ചേരിയിലെ ചെറിയാന്‍ വീട്ടില്‍ സി.വി സൈനുദ്ദീനെ (35) അറസ്റ്റ് ചെയ്തു.
എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍മാരായ സന്തോഷ് കുമാര്‍ വി, സുധീന്ദ്രന്‍ എം.വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സാജന്‍ അപ്യാല്‍, അജീഷ് സി, നിഷാദ് പി, മഞ്ജുനാഥന്‍ വി, മോഹനകുമാര്‍ എല്‍, ശൈലേഷ് കുമാര്‍ പി, എക്‌സൈസ് ഡ്രൈവര്‍ ദിജിത്ത് പി.വി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it