കാറില്‍ കടത്തുകയായിരുന്ന കഞ്ചാവും മെത്താഫിറ്റാമിനും എക്സൈസ് പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

ബദിയടുക്ക: കാറില്‍ കടത്തുകയായിരുന്ന കഞ്ചാവും മെത്താഫിറ്റാമിനും എക്സൈസ് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. പുത്തൂര്‍ പാണാജെ അര്‍ളപ്പദവിലെ പ്രമോദ് കുടിന(28), എന്‍മകജെ ഇടിയടുക്കയിലെ മുഹമ്മദ് ഇര്‍ഷാദ്(30) എന്നിവരെയാണ് കാസര്‍കോട് എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയും ബദിയടുക്ക എക്സൈസ് റെയ്ഞ്ചും നടത്തിയ സംയുക്ത ഓപ്പറേഷനില്‍ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ കാട്ടുകുക്കെ തജക്കരയില്‍ എക്സൈസ് നടത്തിയ വാഹനപരിശോധനക്കിടെ കര്‍ണ്ണാടക പാണാജെ ഭാഗത്തുനിന്നും വന്ന മാരുതി 800 കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് കാറിനകത്ത് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്. 3.58 ഗ്രാം കഞ്ചാവും .09 മില്ലിഗ്രാം […]

ബദിയടുക്ക: കാറില്‍ കടത്തുകയായിരുന്ന കഞ്ചാവും മെത്താഫിറ്റാമിനും എക്സൈസ് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. പുത്തൂര്‍ പാണാജെ അര്‍ളപ്പദവിലെ പ്രമോദ് കുടിന(28), എന്‍മകജെ ഇടിയടുക്കയിലെ മുഹമ്മദ് ഇര്‍ഷാദ്(30) എന്നിവരെയാണ് കാസര്‍കോട് എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയും ബദിയടുക്ക എക്സൈസ് റെയ്ഞ്ചും നടത്തിയ സംയുക്ത ഓപ്പറേഷനില്‍ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ കാട്ടുകുക്കെ തജക്കരയില്‍ എക്സൈസ് നടത്തിയ വാഹനപരിശോധനക്കിടെ കര്‍ണ്ണാടക പാണാജെ ഭാഗത്തുനിന്നും വന്ന മാരുതി 800 കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് കാറിനകത്ത് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്. 3.58 ഗ്രാം കഞ്ചാവും .09 മില്ലിഗ്രാം മെത്താഫിറ്റാമിനുമാണ് എക്സൈസ് പിടികൂടിയത്. കാറും കസ്റ്റഡിയിലെടുത്തു. ഐ.ബി പ്രിവന്റീവ് ഓഫീസര്‍മാരായ പ്രമോദ്, ബിജോയ്, ശ്രീനിവാസന്‍ പാത്തില്‍, സുരേശന്, ബദിയടുക്ക എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ സുബിന്‍രാജ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജനാര്‍ദ്ദനന്‍, മനോജ്, ശാലിനി തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it