കുമ്പള ഭാഗത്ത് എക്സൈസ് നടത്തിയ വ്യാപകപരിശോധനയില്‍ 22 ലിറ്റര്‍ മദ്യം പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

കുമ്പള: കുമ്പള എക്‌സൈസ് നടത്തിയ വ്യാപക പരിശോധനയില്‍ മദ്യവുമായി രണ്ട് പേര്‍ അറസ്റ്റിലായി. 22 ലീറ്റര്‍ മദ്യവും സ്‌കൂട്ടറും പണവും പിടിച്ചെടുത്തു. ബംബ്രാണ തിലക് നഗറില്‍ വില്‍പ്പനക്ക് കൊണ്ടു പോവുകയായിരുന്ന മൂന്നര ലീറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി ബംബ്രാണ ഊജാര്‍ വീട്ടിലെ സുബോദയ(48) അറസ്റ്റിലായി. സുബോദയ നിരവധി അബ്കാരി കേസുകളില്‍ പ്രതിയാണെന്ന് എക്‌സൈസ് പറഞ്ഞു. കുമ്പള റെയില്‍വേ സ്റ്റേഷന്‍ സമീപം സ്‌കൂട്ടറിലും ശരീരഭാഗത്ത് ഒളിപ്പിച്ചും കടത്താല്‍ ശ്രമിച്ച അഞ്ചര ലീറ്റര്‍ മദ്യവുമായി കോയിപാടി കടപ്പുറത്തെ പ്രമീസ് (32) […]

കുമ്പള: കുമ്പള എക്‌സൈസ് നടത്തിയ വ്യാപക പരിശോധനയില്‍ മദ്യവുമായി രണ്ട് പേര്‍ അറസ്റ്റിലായി. 22 ലീറ്റര്‍ മദ്യവും സ്‌കൂട്ടറും പണവും പിടിച്ചെടുത്തു. ബംബ്രാണ തിലക് നഗറില്‍ വില്‍പ്പനക്ക് കൊണ്ടു പോവുകയായിരുന്ന മൂന്നര ലീറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി ബംബ്രാണ ഊജാര്‍ വീട്ടിലെ സുബോദയ(48) അറസ്റ്റിലായി. സുബോദയ നിരവധി അബ്കാരി കേസുകളില്‍ പ്രതിയാണെന്ന് എക്‌സൈസ് പറഞ്ഞു. കുമ്പള റെയില്‍വേ സ്റ്റേഷന്‍ സമീപം സ്‌കൂട്ടറിലും ശരീരഭാഗത്ത് ഒളിപ്പിച്ചും കടത്താല്‍ ശ്രമിച്ച അഞ്ചര ലീറ്റര്‍ മദ്യവുമായി കോയിപാടി കടപ്പുറത്തെ പ്രമീസ് (32) അറസ്റ്റിലായി. മദ്യം വില്‍പ്പന നടത്തി കിട്ടിയ 2900 രൂപയും പിടിച്ചെടുത്തു. ഒരു മാസം മുമ്പ് പ്രമീസിനെ നാല് ലീറ്റര്‍ മദ്യവുമായി കുമ്പള എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. 15 ദിവസം മുമ്പാണ് പ്രമീസ് റിമാണ്ട് കാലാവധി കഴിഞ്ഞ് ജയിലില്‍ നിന്ന് ഇറങ്ങിയത്. ബംബ്രാണ ഊജാര്‍ തറവാട് റോഡരികില്‍ 13 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യം പിടിച്ചെടുത്തു. എക്‌സൈസ് സംഘത്തെ കണ്ടപ്പോള്‍ മദ്യം വലിച്ചെറിഞ്ഞ് പ്രതി രക്ഷപ്പെട്ടെന്നാണ് സംശയിക്കുന്നത്. ഈ ഭാഗത്ത് വ്യാപകമായി മദ്യ വില്‍പ്പന നടക്കുന്നതായി നാട്ടുകാര്‍ പറയുന്നു. മദ്യം ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതിയാണ് ഈ ഭാഗത്തെ മദ്യ വിതരണത്തിന്റെ പ്രധാന ഏജന്റ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രതിയെ തിരിച്ചറിയാനായി എക്‌സൈസ് നാട്ടുകാരുടെ സഹായം തേടിയിട്ടുണ്ട്. കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.അഖില്‍, ഐ.ബി. ഇന്‍സ്‌പെക്ടര്‍ ജോസഫ്, പ്രിവന്റീവ് ഓഫിസര്‍മാരായ എ.വി. രാജിവന്‍, എം.വി രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി.കെ. ബാബു, രാജന്‍ കെ.വി, പ്രജിത്ത്കുമാര്‍ എ.കെ, നസ്‌റുദ്ദീന്‍ എം, ശ്രിജേഷ് കെ., വിനോദ് എം, അമിത്ത്, വനിത എക്‌സൈസ് സിവില്‍ ഓഫിസര്‍ ബിജില പരിശോധനക്ക് നേതൃത്വം നല്‍കി.

Related Articles
Next Story
Share it