കാറില്‍ കടത്തിയ 110 കിലോ പാന്‍ ഉല്‍പ്പന്നങ്ങള്‍ എക്‌സൈസ് പിന്തുടര്‍ന്ന് പിടിച്ചു

ഹൊസങ്കടി: കാറില്‍ കടത്താന്‍ ശ്രമിച്ച 110 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ മഞ്ചേശ്വരം എക്‌സൈസ് സംഘം പിന്തുടര്‍ന്ന് പിടിച്ചു. ഒരാളെയും കാറും കസ്റ്റഡിലെടുത്തു. വടക്കര തൂണേരി തട്ടാറത്ത വീട്ടിലെ അബൂബക്കര്‍ (34) നെയാണ് കസ്റ്റഡിലെടുത്തത്. ഇന്നലെ രാവിലെ വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ വാഹന പരിശോധന നടത്തുന്നതിനിടെ കര്‍ണാടകയില്‍ നിന്ന് പുകയില ഉല്‍പ്പന്നങ്ങളുമായി കടന്നു വന്ന ആള്‍ട്ടോ കാറിനെ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എക്‌സൈസ് സംഘം കൈ കാട്ടിയിട്ടും നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്ന് ഉപ്പള ഹിദായത്ത് ബസാറില്‍ വെച്ച് ജീപ്പ് […]

ഹൊസങ്കടി: കാറില്‍ കടത്താന്‍ ശ്രമിച്ച 110 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ മഞ്ചേശ്വരം എക്‌സൈസ് സംഘം പിന്തുടര്‍ന്ന് പിടിച്ചു. ഒരാളെയും കാറും കസ്റ്റഡിലെടുത്തു. വടക്കര തൂണേരി തട്ടാറത്ത വീട്ടിലെ അബൂബക്കര്‍ (34) നെയാണ് കസ്റ്റഡിലെടുത്തത്. ഇന്നലെ രാവിലെ വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ വാഹന പരിശോധന നടത്തുന്നതിനിടെ കര്‍ണാടകയില്‍ നിന്ന് പുകയില ഉല്‍പ്പന്നങ്ങളുമായി കടന്നു വന്ന ആള്‍ട്ടോ കാറിനെ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എക്‌സൈസ് സംഘം കൈ കാട്ടിയിട്ടും നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്ന് ഉപ്പള ഹിദായത്ത് ബസാറില്‍ വെച്ച് ജീപ്പ് കുറകെയിട്ട് പിടികൂടുകയായിരുന്നു. കാര്‍ പരിശോധിച്ചപ്പോഴാണ് ഡിക്കിലും മറ്റുമായി സൂക്ഷിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടത്തിയത്. വടകര ഭാഗത്തേക്ക് വില്‍പ്പനക്ക് കൊണ്ടു പോകുകയായിരുന്നു പുകയില ഉല്‍പ്പനങ്ങള്‍.
പല പ്രാവശ്യം അധികൃതരുടെ കണ്ണ് വെട്ടിച്ച് പുകയില ഉല്‍പ്പനങ്ങള്‍ കടത്തിയതായി അബൂബക്കര്‍ സമ്മതിച്ചിട്ടുണ്ട്. കാറും അബൂബക്കറിനെയും പിന്നീട് മഞ്ചേശ്വരം പൊലീസിന് കൈമാറി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷറഫൂദ്ദീന്‍, പ്രിവന്റീവ് ഓഫീസര്‍ രാജിവന്‍, എക്‌സൈസ് സിവില്‍ ഓഫീസര്‍മാരായ സുനില്‍കുമാര്‍, ജിതിന്‍ ബാബു, ഡ്രൈവര്‍ സുധീര്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.

Related Articles
Next Story
Share it