എക്‌സൈസ് പരിശോധന കര്‍ശനമാക്കി; പരക്കെ മദ്യവേട്ട
കാസര്‍കോട്: ജില്ലയില്‍ എക്‌സൈസ് പരിശോധന കര്‍ശനമാക്കി. വിവിധ ഭാഗങ്ങളില്‍ നിന്ന് മദ്യം പിടികൂടി. എക്‌സൈസ് കാസര്‍കോട് റെയ്ഞ്ച് അസി. ഇന്‍സ്‌പെക്ടര്‍ എ.വി രാജീവനും സംഘവും ചെര്‍ക്കളയില്‍ നടത്തിയ പരിശോധനയില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 3.5 ലിറ്റര്‍ മദ്യവും 3.9 ലിറ്റര്‍ ബിയറും പിടികൂടി. പ്രതി ഓടി രക്ഷപ്പെട്ടു.സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ബേവിഞ്ചയിലെ കെ. വേലായുധ(55)നെതിരെ കേസെടുത്തു. തുടര്‍ന്ന് പ്രതി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും കല്ലക്കട്ടയില്‍ നടത്തിയ പരിശോധനയില്‍ 55.08 ലിറ്റര്‍ കര്‍ണാടക […]

കാസര്‍കോട്: ജില്ലയില്‍ എക്‌സൈസ് പരിശോധന കര്‍ശനമാക്കി. വിവിധ ഭാഗങ്ങളില്‍ നിന്ന് മദ്യം പിടികൂടി. എക്‌സൈസ് കാസര്‍കോട് റെയ്ഞ്ച് അസി. ഇന്‍സ്‌പെക്ടര്‍ എ.വി രാജീവനും സംഘവും ചെര്‍ക്കളയില്‍ നടത്തിയ പരിശോധനയില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 3.5 ലിറ്റര്‍ മദ്യവും 3.9 ലിറ്റര്‍ ബിയറും പിടികൂടി. പ്രതി ഓടി രക്ഷപ്പെട്ടു.
സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ബേവിഞ്ചയിലെ കെ. വേലായുധ(55)നെതിരെ കേസെടുത്തു. തുടര്‍ന്ന് പ്രതി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും കല്ലക്കട്ടയില്‍ നടത്തിയ പരിശോധനയില്‍ 55.08 ലിറ്റര്‍ കര്‍ണാടക മദ്യവുമായി യുവാവിനെ അറസ്റ്റ് ചെയ്തു.
കല്ലക്കട്ട സച്ചിന്‍ നിവാസിലെ എ.കെ സച്ചിന്‍ (33) ആണ് അറസ്റ്റിലായത്. 180 മില്ലിയുടെ 306 പാക്കറ്റ് മദ്യമാണ് പിടിച്ചത്.
സിവില്‍ ഓഫീസര്‍ കെ. ഉണ്ണികൃഷ്ണന്‍, വി. ബാബു, പി. രാജേഷ്, വനിതാ ഓഫീസര്‍ ഫസീല, ഡ്രൈവര്‍ എം.വി സുമോദ് കുമാര്‍ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. ജനാര്‍ദ്ദനനും സംഘവും താളിപ്പടുപ്പില്‍ നടത്തിയ പരിശോധനയില്‍ 8.64 ലിറ്റര്‍ മദ്യം പിടികൂടി. പ്രതിയെ കണ്ടെത്താനായില്ല.