ജില്ലയില്‍ പരക്കെ എക്‌സൈസ് പരിശോധന തുടരുന്നു; അഞ്ചിടത്ത് മദ്യവേട്ട
കാസര്‍കോട്: എക്‌സൈസ് സംഘത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പരക്കെ പരിശോധന തുടരുന്നു. അഞ്ചിടങ്ങളില്‍ നിന്ന് മദ്യം പിടിച്ചു. കാസര്‍കോട് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സി.കെ.വി സുരേഷും സംഘവും കൂഡ്‌ലു ആര്‍.ഡി നഗറില്‍ നടത്തിയ പരിശോധനയില്‍ 25.94 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത വിദേശമദ്യം പിടികൂടി. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ജയിംസ് എബ്രഹാം കുരിയോയും സംഘവും വെള്ളരിക്കുണ്ട് പാലാവയലില്‍ നടത്തിയ പരിശോധനയില്‍ കാറില്‍ കടത്തിക്കൊണ്ടുവന്ന 25 ലിറ്റര്‍ ചാരായവുമായി പാലാ വയല്‍ […]

കാസര്‍കോട്: എക്‌സൈസ് സംഘത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പരക്കെ പരിശോധന തുടരുന്നു. അഞ്ചിടങ്ങളില്‍ നിന്ന് മദ്യം പിടിച്ചു. കാസര്‍കോട് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സി.കെ.വി സുരേഷും സംഘവും കൂഡ്‌ലു ആര്‍.ഡി നഗറില്‍ നടത്തിയ പരിശോധനയില്‍ 25.94 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത വിദേശമദ്യം പിടികൂടി. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ജയിംസ് എബ്രഹാം കുരിയോയും സംഘവും വെള്ളരിക്കുണ്ട് പാലാവയലില്‍ നടത്തിയ പരിശോധനയില്‍ കാറില്‍ കടത്തിക്കൊണ്ടുവന്ന 25 ലിറ്റര്‍ ചാരായവുമായി പാലാ വയല്‍ വെടുക്കത്ത് ഹൗസിലെ വി.വിജയ(41)നെ അറസ്റ്റ് ചെയ്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.വി രഞ്ജിത്തും സംഘവും കീഴൂരില്‍ നടത്തിയ പരിശോധനക്കിടെ സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന നാല് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം പിടിച്ചു. പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട ഡി. ബിജേഷി(37)നെതിരെ കേസെടുത്തു. ബദിയടുക്ക എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിനു എച്ചും സംഘവും ഒബ്രങ്കള കൊറക്കാനയില്‍ നടത്തിയ പരിശോധനക്കിടെ രണ്ടരലിറ്റര്‍ വ്യാജ മദ്യം പിടിച്ചു. സംഭവത്തില്‍ സതീശ(42)ക്കെതിരെ കേസെടുത്തു.
കുമ്പള റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ കെ.വി മനാസും സംഘവും പെര്‍മുദെയില്‍ നടത്തിയ പരിശോധനക്കിടെ 180 മില്ലിയുടെ 27 ടെട്രാപാക്കറ്റ് (4.86 ലിറ്റര്‍) മദ്യം പിടികൂടി. സംഭവത്തില്‍ പെരിയടുക്ക സന്തോഷ് നിലയത്തിലെ പി. സന്ദേശിനെതിരെ കേസെടുത്തു.