ജില്ലയില്‍ എക്‌സൈസ് പരിശോധന വ്യാപകമാക്കി; കാറിലും ഓട്ടോയിലും സ്‌കൂട്ടറുകളിലും കടത്തിയ മദ്യം പിടിച്ചു

കാസര്‍കോട്: ജില്ലയില്‍ എക്‌സൈസ് പരിശോധന വ്യാപകമാക്കി. വിവിധ ഭാഗങ്ങളില്‍ നിന്ന് മദ്യം പിടിച്ചു. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ സാജന്‍ അപ്യാലും സംഘവും ആരിക്കാടി ടൗണില്‍ നടത്തിയ പരിശോധനക്കിടെ റിട്ട്‌സ് കാറില്‍ കടത്തുകയായിരുന്ന 216 ലിറ്റര്‍ കര്‍ണാടക മദ്യവും 120.96 ലിറ്റര്‍ ഗോവന്‍ മദ്യവും പിടികൂടി. കാര്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ വിനീത് ഷെട്ടി (25), സന്തോഷ (25) എന്നിവരെ അറസ്റ്റ് ചെയ്തു. വാഹനവും മദ്യവും കുമ്പള എക്‌സൈസ് റെയ്ഞ്ചിന് […]

കാസര്‍കോട്: ജില്ലയില്‍ എക്‌സൈസ് പരിശോധന വ്യാപകമാക്കി. വിവിധ ഭാഗങ്ങളില്‍ നിന്ന് മദ്യം പിടിച്ചു. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ സാജന്‍ അപ്യാലും സംഘവും ആരിക്കാടി ടൗണില്‍ നടത്തിയ പരിശോധനക്കിടെ റിട്ട്‌സ് കാറില്‍ കടത്തുകയായിരുന്ന 216 ലിറ്റര്‍ കര്‍ണാടക മദ്യവും 120.96 ലിറ്റര്‍ ഗോവന്‍ മദ്യവും പിടികൂടി. കാര്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ വിനീത് ഷെട്ടി (25), സന്തോഷ (25) എന്നിവരെ അറസ്റ്റ് ചെയ്തു. വാഹനവും മദ്യവും കുമ്പള എക്‌സൈസ് റെയ്ഞ്ചിന് കൈമാറി.
കാസര്‍കോട് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ഇ.ടി ഷിജുവും സംഘവും കാസര്‍കോട് ടൗണില്‍ നടത്തിയ പരിശോധനയില്‍ 11 ലിറ്റര്‍ മദ്യവും 13 ലിറ്റര്‍ ബിയറും പിടികൂടി. സംഭവത്തില്‍ കോയിപ്പാടി കടപ്പുറത്തെ കെ.എസ് പ്രകാശിനെ (42) അറസ്റ്റ് ചെയ്തു.
കാസര്‍കോട് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ കെ.വി രഞ്ജിത്തും സംഘവും കാസര്‍കോട് ടൗണില്‍ നടത്തിയ പരിശോധനയില്‍ 5 ലിറ്റര്‍ മദ്യം കൈവശം വെച്ചതിന് പനയാല്‍ മയിലാട്ടിലിലെ എം. വാമനനെ (45) അറസ്റ്റ് ചെയ്തു.
കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് അസി. ഇന്‍സ്‌പെക്ടര്‍ കെ. ജനാര്‍ദ്ദനനും സംഘവും നടത്തിയ പരിശോധനയില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 6 ലിറ്റര്‍ മദ്യം പിടികൂടി. സംഭവത്തില്‍ നെല്‍ക്കളയിലെ അനില്‍ കുമാറിനെ അറസ്റ്റ് ചെയ്തു.
കാസര്‍കോട് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും നടത്തിയ പരിശോധനയില്‍ ഓട്ടോ റിക്ഷയില്‍ കടത്തുകയായിരുന്ന 8.64 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി. സംഘവത്തില്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ രാജു എന്ന ടി. രാജേഷിനെതിരെ കേസെടുത്തു.
മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റ് ഇന്‍സ്‌പെക്ടര്‍ എബി തോമസിന്റെ നേതൃത്വത്തില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ നടത്തിയ പരിശോധനയില്‍ 4.5 ലിറ്റര്‍ കര്‍ണാടക മദ്യം കണ്ടെത്തി. ഇത് കടത്താന്‍ ശ്രമിച്ചയാളെ കണ്ടെത്താനായില്ല.
നീലേശ്വരം എക്‌സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ സതീഷന്‍ നാലുപുരക്കലും സംഘവും പേരോല്‍ നീലേശ്വരം റോഡിന് സമീപം നടത്തിയ പരിശോധനയില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 10 ലിറ്റര്‍ മദ്യം പിടികൂടി. സംഭവത്തില്‍ മരക്കാപ്പ് കടപ്പുറത്തെ ആര്‍. രാഹുലിനെതിരെ കേസെടുത്തു.

Related Articles
Next Story
Share it