കാസര്‍കോട്: ജില്ലയില്‍ എക്സൈസ് പരിശോധന തുടരുന്നു. വിവിധ ഭാഗങ്ങളില്‍ മദ്യവേട്ട.
ഇന്നലെ വൈകിട്ട് ബദിയടുക്ക എക്സൈസ് റെയ്ഞ്ച് അസി. ഇന്‍സ്പെക്ടര്‍ കെ. ദിനേശനും സംഘവും നടത്തിയ പരിശോധനയില്‍ വിദ്യാഗിരി റോഡരികിലെ ട്രാന്‍സ്ഫോര്‍മറിന് സമീപം നാല് ചാക്കുകെട്ടുകളിലായി സൂക്ഷിച്ച 180 മില്ലിയുടെ 384 കുപ്പി ഗോവന്‍ മദ്യം കണ്ടെത്തി. വില്‍പ്പനക്കായി കൊണ്ടുവന്ന് ചാക്കുകളില്‍ സൂക്ഷിച്ചതാണെന്ന് സംശയിക്കുന്നു. ആരാണ് കൊണ്ടുവന്നതെന്നതിനെക്കുറിച്ച് സൂചന ലഭിച്ചില്ല. പ്രിവന്റീവ് ഓഫീസര്‍ സാബു കെ., ഐ.ബി പ്രിവന്റീവ് ഓഫീസര്‍ ജേക്കബ്ബ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മനോജ്, മോഹന്‍കുമാര്‍, ജനാര്ദ്ദനന് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
സ്കൂട്ടറില്‍ കടത്തിയ 2.5 ലിറ്റര്‍ മദ്യം നീലേശ്വരം എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ. ഗോപിയും സംഘവും പിടികൂടി. സംഭവത്തില്‍ കരിവെള്ളൂര്‍ കട്ടച്ചേരിയിലെ സി. മധുവിനെതിരെ കേസെടുത്തു.
ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം 20 ഗ്രാം കഞ്ചാവുമായി പിലിക്കോട് വെമ്പിരിഞ്ചാലിലെ വി. പ്രജീഷി(41)നെ നീലേശ്വരം എക്സൈസ് ഇന്‍സ്പെക്ടര്‍ ജിജില്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തു.