കാറില്‍ കടത്തിയ 155.52 ലിറ്റര്‍ കര്‍ണാടക മദ്യവുമായി ഒരാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു

ബദിയടുക്ക: കാറില്‍ കടത്തിയ 155.52 ലിറ്റര്‍ കര്‍ണാടക മദ്യവുമായി ഒരാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം കുളൂര്‍ സുന്നാറയിലെ കാന്തപ്പമല്യയുടെ മകന്‍ ചന്ദ്രശേഖരയെ(38)യാണ് ബദിയടുക്ക എക്സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ പി. രാജീവന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കര്‍ണാടകയില്‍ നിന്ന് മദ്യം കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രിവന്റീവ് ഓഫീസറുടെ നേതൃത്വത്തില്‍ ബദിയടുക്ക-മുള്ളേരിയ റോഡിലെ ബാറടുക്കയില്‍ വാഹന പരിശോധന നടത്തുന്നതിനിടെ മുള്ളേരിയ ഭാഗത്തുനിന്ന് വന്ന മാരുതി ആള്‍ട്ടോ കാര്‍ തടഞ്ഞുനിര്‍ത്തി. പരിശോധിച്ചപ്പോള്‍ 155.52 ലിറ്ററിന്റെ 18 ബോക്സ് മദ്യം […]

ബദിയടുക്ക: കാറില്‍ കടത്തിയ 155.52 ലിറ്റര്‍ കര്‍ണാടക മദ്യവുമായി ഒരാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം കുളൂര്‍ സുന്നാറയിലെ കാന്തപ്പമല്യയുടെ മകന്‍ ചന്ദ്രശേഖരയെ(38)യാണ് ബദിയടുക്ക എക്സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ പി. രാജീവന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കര്‍ണാടകയില്‍ നിന്ന് മദ്യം കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രിവന്റീവ് ഓഫീസറുടെ നേതൃത്വത്തില്‍ ബദിയടുക്ക-മുള്ളേരിയ റോഡിലെ ബാറടുക്കയില്‍ വാഹന പരിശോധന നടത്തുന്നതിനിടെ മുള്ളേരിയ ഭാഗത്തുനിന്ന് വന്ന മാരുതി ആള്‍ട്ടോ കാര്‍ തടഞ്ഞുനിര്‍ത്തി. പരിശോധിച്ചപ്പോള്‍ 155.52 ലിറ്ററിന്റെ 18 ബോക്സ് മദ്യം കണ്ടെത്തി. 180 മില്ലിയുടെ ആറ് ബോക്സും 90 മില്ലിയുടെ 12 ബോക്സും മദ്യമാണ് കാറിലുണ്ടായിരുന്നത്. മദ്യവും കാറും കസ്റ്റഡിയിലെടുത്ത എക്സൈസ് രണ്ടുപേരെ പിടികൂടിയെങ്കിലും ഒരാള്‍ ഓടിരക്ഷപ്പെട്ടു. ചന്ദ്രശേഖരയുടെ അറസ്റ്റ് രേഖപ്പെടുത്തിയ എക്സൈസ് ഓടിരക്ഷപ്പെട്ട കുളൂര്‍ ചരളയിലെ അഡ്യന്തരക്കോടിലെ അബ്ദുള്‍ അസീസിനെ(35)തിരെ കേസെടുത്തു. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജോണ്‍ പോള്‍, മോഹന്‍കുമാര്‍, ജനാര്‍ദ്ദന, അതുല്‍ ടി.വി, ഡ്രൈവര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it