ഖത്തറില്‍ പഴയ കറന്‍സി നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള അവസാന ദിവസം ജൂലൈ ഒന്ന്

ദോഹ: ഖത്തറില്‍ പഴയ കറന്‍സി നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള അവസാന ദിവസം ജൂലൈ ഒന്ന്. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ ഉത്തരവ് പ്രകാരം, പഴയ നോട്ടുകള്‍ മാറ്റാനുള്ള അവസാന ദിവസം ജൂലൈ ഒന്നായിരിക്കുമെന്ന് ക്യു.എന്‍.ബി അയച്ച അറിയിപ്പില്‍ പറയുന്നു. ഇതുസംബന്ധിച്ച് വിവിധ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് അറിയിപ്പുകള്‍ അയക്കുന്നുണ്ട്. ജൂലൈ ഒന്നുവരെ പഴയ നോട്ടുകള്‍ പ്രാദേശിക ബാങ്കുകളില്‍ നിന്ന് മാറ്റി പുതിയ നോട്ടുകള്‍ വാങ്ങാമെന്നും അതുകഴിഞ്ഞാല്‍ സാധ്യമല്ലെന്നുമാണ് അറിയിപ്പുകളിലുള്ളത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പഴയ നോട്ടുകള്‍ വിനിമയത്തിന് ഉപയോഗിക്കാനുള്ള അവസാന ദിനം ജൂലൈ […]

ദോഹ: ഖത്തറില്‍ പഴയ കറന്‍സി നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള അവസാന ദിവസം ജൂലൈ ഒന്ന്. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ ഉത്തരവ് പ്രകാരം, പഴയ നോട്ടുകള്‍ മാറ്റാനുള്ള അവസാന ദിവസം ജൂലൈ ഒന്നായിരിക്കുമെന്ന് ക്യു.എന്‍.ബി അയച്ച അറിയിപ്പില്‍ പറയുന്നു. ഇതുസംബന്ധിച്ച് വിവിധ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് അറിയിപ്പുകള്‍ അയക്കുന്നുണ്ട്. ജൂലൈ ഒന്നുവരെ പഴയ നോട്ടുകള്‍ പ്രാദേശിക ബാങ്കുകളില്‍ നിന്ന് മാറ്റി പുതിയ നോട്ടുകള്‍ വാങ്ങാമെന്നും അതുകഴിഞ്ഞാല്‍ സാധ്യമല്ലെന്നുമാണ് അറിയിപ്പുകളിലുള്ളത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് പഴയ നോട്ടുകള്‍ വിനിമയത്തിന് ഉപയോഗിക്കാനുള്ള അവസാന ദിനം ജൂലൈ ഒന്ന് ആയിരിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചത്. ഇതിനുശേഷം പഴയ നോട്ടുകള്‍ സാധുതയില്ലാത്തതാകും. എന്നാല്‍, പഴയ നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷമുള്ള പത്തുവര്‍ഷത്തിനുള്ളില്‍ സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് മാത്രം അവ മാറ്റിവാങ്ങാന്‍ കഴിയും. പഴയ നോട്ടുകള്‍ ഈ തീയതിക്കുള്ളില്‍ എ.ടി.എമ്മുകളില്‍ നിക്ഷേപിക്കുകയും ചെയ്യാം. ഇതിലൂടെ പുതിയ നോട്ടുകള്‍ ലഭിക്കുകയും ചെയ്യും.

കഴിഞ്ഞ ഡിസംബര്‍ 13നാണ് നാലാം സീരീസിലുള്ള ഖത്തരി കറന്‍സി നോട്ടുകള്‍ സെന്‍ട്രല്‍ ബാങ്ക് പിന്‍വലിച്ചത്. ഡിസംബര്‍ 18ന് ദേശീയ ദിനത്തില്‍ അഞ്ചാം സീരീസ് നോട്ടുകള്‍ വിനിമയത്തില്‍ വരികയും ചെയ്തു. ഇതിന് പുറമെ 200 റിയാലിന്റെ പുതിയ നോട്ടും പുറത്തിറക്കിയിരുന്നു. ശൈഖ് അബ്ദുല്ല ബിന്‍ ജാസിം ആല്‍ഥാനിയുടെ ഫോട്ടോ ആലേഖനം ചെയ്തതാണ് പുതിയ 200ന്റെ നോട്ട്. ഖത്തര്‍ നാഷനല്‍ മ്യൂസിയവും മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ടും ഈ നോട്ടില്‍ കാണാം. നിരവധി സുരക്ഷാ ത്രെഡുകളോടെയാണ് പുതിയ നോട്ട് പുറത്തിറക്കുന്നത്.

Related Articles
Next Story
Share it