അപവാദ പ്രചാരണം; മൂന്നു പേരെ യൂത്ത് വിങ്ങില്‍ നിന്നു സസ്‌പെന്റ് ചെയ്തു

കാഞ്ഞങ്ങാട്: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നേതാക്കള്‍ക്കെതിരെ അപവാദ പ്രചരണം നടത്തിയെന്നതിനു മൂന്നു പേരെ മര്‍ച്ചന്റ്‌സ് യൂത്ത് വിങ്ങില്‍ നിന്നു സസ്‌പെന്റ് ചെയ്തു. സമീര്‍ ഡിസൈന്‍, ഫഹദ്, നൗഷാദ് എന്നിവര്‍ക്കെതിരെയാണ് നടപടി. കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡണ്ട് സി.കെ.ആസിഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ നിരന്തരമായി അപവാദ പ്രചാരണം നടത്തുകയും സംഘടനയുടെ സല്‍പ്പേരിനു കളങ്കം ചാര്‍ത്തുകയും ചെയ്യുന്നുവെന്നതിന്റെ പേരിലാണു നടപടി. നഗരത്തിലെ തെരുവു വിളക്കുകള്‍ കത്താത്തതിനെതിരെ കഴിഞ്ഞ ദിവസം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല തീര്‍ത്തിരുന്നു. […]

കാഞ്ഞങ്ങാട്: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നേതാക്കള്‍ക്കെതിരെ അപവാദ പ്രചരണം നടത്തിയെന്നതിനു മൂന്നു പേരെ മര്‍ച്ചന്റ്‌സ് യൂത്ത് വിങ്ങില്‍ നിന്നു സസ്‌പെന്റ് ചെയ്തു. സമീര്‍ ഡിസൈന്‍, ഫഹദ്, നൗഷാദ് എന്നിവര്‍ക്കെതിരെയാണ് നടപടി. കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡണ്ട് സി.കെ.ആസിഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ നിരന്തരമായി അപവാദ പ്രചാരണം നടത്തുകയും സംഘടനയുടെ സല്‍പ്പേരിനു കളങ്കം ചാര്‍ത്തുകയും ചെയ്യുന്നുവെന്നതിന്റെ പേരിലാണു നടപടി. നഗരത്തിലെ തെരുവു വിളക്കുകള്‍ കത്താത്തതിനെതിരെ കഴിഞ്ഞ ദിവസം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല തീര്‍ത്തിരുന്നു. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അസോസിയേഷന്‍ നേതാക്കള്‍ക്കെതിരെ മോശമായ പോസ്റ്റുകളിട്ടതിനാണു നടപടി. സമീര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ സി. യൂസഫ് ഹാജിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

Related Articles
Next Story
Share it