മെഡിക്കല്‍ ലബോറട്ടറിക്കാരുടെ സേവനം മഹത്വം-എം.പി

കാസര്‍കോട്: മനുഷ്യന് ആയുസ് നീട്ടിനല്‍കാന്‍ ആരോഗ്യ പരിപാലനത്തിന് ദൈവം സൃഷ്ടിച്ചവരാണ് മെഡിക്കല്‍ ലബോറട്ടറി രംഗത്ത് പ്രവര്‍ത്തിക്കുന്നതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷനും സി എം ഇ പ്രോഗ്രാമും ക്യാപിറ്റല്‍ ഇന്‍ ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. തൊഴില്‍ നൈപുണ്യ വകുപ്പ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.അബ്ദുള്‍ സലാം, മാലിക്ദീനാര്‍ ഡി.എം.എല്‍.ടി പ്രിന്‍സിപ്പല്‍ ഷെയ്ഖ് നൂറില്‍ ഹുസൈന്‍ എന്നിവര്‍ ക്ലാസെടുത്തു. സംസ്ഥാന […]

കാസര്‍കോട്: മനുഷ്യന് ആയുസ് നീട്ടിനല്‍കാന്‍ ആരോഗ്യ പരിപാലനത്തിന് ദൈവം സൃഷ്ടിച്ചവരാണ് മെഡിക്കല്‍ ലബോറട്ടറി രംഗത്ത് പ്രവര്‍ത്തിക്കുന്നതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷനും സി എം ഇ പ്രോഗ്രാമും ക്യാപിറ്റല്‍ ഇന്‍ ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. തൊഴില്‍ നൈപുണ്യ വകുപ്പ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.അബ്ദുള്‍ സലാം, മാലിക്ദീനാര്‍ ഡി.എം.എല്‍.ടി പ്രിന്‍സിപ്പല്‍ ഷെയ്ഖ് നൂറില്‍ ഹുസൈന്‍ എന്നിവര്‍ ക്ലാസെടുത്തു. സംസ്ഥാന പ്രസിഡണ്ട് വിജയന്‍ പിള്ള, ജനറല്‍ സെക്രട്ടറി രജീഷ് കുമാര്‍, ജോയ് ദാസ്, അബ്ദുള്‍ മുനീര്‍ എന്നിവര്‍ പ്രസംഗിച്ചു. ഷിനി ജെയ്സണ്‍ സ്വാഗതവും മോഹനന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it