കായിക മേളയിലെ മികവ്; കുമ്പള ഗവ. ഹൈസ്‌കൂളിന് അനുമോദനം

കുമ്പള: കുമ്പള സബ് ജില്ലാ കായികമേളയില്‍ പതിമൂന്നാം തവണയും ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയ കുമ്പള ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിനെയും മത്സരത്തില്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് നേടിയ കുട്ടികളെയും കുമ്പള ഫുട്‌ബോള്‍ അക്കാദമി അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ടും കുമ്പള ഫുട്‌ബോള്‍ അക്കാദമി ട്രഷററുമായ നാസര്‍ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് യു.പി താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു.സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ദേശീയ കാര്‍ റാലി ജേതാവുമായ മൂസ ശരീഫ് മൊഗ്രാല്‍, കുമ്പള എ.എസ്.ഐ രതീഷ് എന്നിവര്‍ മുഖ്യാഥിതികളായിരുന്നു. […]

കുമ്പള: കുമ്പള സബ് ജില്ലാ കായികമേളയില്‍ പതിമൂന്നാം തവണയും ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയ കുമ്പള ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിനെയും മത്സരത്തില്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് നേടിയ കുട്ടികളെയും കുമ്പള ഫുട്‌ബോള്‍ അക്കാദമി അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ടും കുമ്പള ഫുട്‌ബോള്‍ അക്കാദമി ട്രഷററുമായ നാസര്‍ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് യു.പി താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു.
സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ദേശീയ കാര്‍ റാലി ജേതാവുമായ മൂസ ശരീഫ് മൊഗ്രാല്‍, കുമ്പള എ.എസ്.ഐ രതീഷ് എന്നിവര്‍ മുഖ്യാഥിതികളായിരുന്നു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും കുമ്പള ഫുട്‌ബോള്‍ അക്കാദമി പ്രസിഡണ്ടുമായ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു.
എം. സബൂറ, മോഹന, രവി രാജ്, വിവേകാനന്ദ്, പ്രേമാവതി, നാഗേഷ് ദീപക്, വിനയ ആരിക്കാടി, ഖലീല്‍ മാസ്റ്റര്‍, എ.കെ ആരിഫ്, കെ.വി യൂസഫ്, മുഹമ്മദ് കുഞ്ഞി കുമ്പോല്‍, ദിവാകര, അഞ്ജു ടീച്ചര്‍, രവി മാസ്റ്റര്‍, ദിനേശന്‍ മാസ്റ്റര്‍, അസീസ് കെ.എം, അഹമ്മദാലി കുമ്പള, പി. എം നസീമ, വിനീഷ സംസാരിച്ചു. കായികാധ്യാപകന്‍ ബാലകൃഷ്ണന്‍, ജുബൈര്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ഫുട്‌ബോള്‍ അക്കാദമി ജനറല്‍ സെക്രട്ടറിയും പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ റഹ്മാന്‍ ആരിക്കാടി നന്ദി പറഞ്ഞു.

Related Articles
Next Story
Share it