വാക്‌സിന്‍ സ്വീകരിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ വിലക്ക്; എ.കെ.എം അഷ്‌റഫ് എം.എല്‍.എയുടെ ഇടപെടല്‍ ഫലം കണ്ടു

തിരുവനന്തപുരം: കോവിഡ് വാക്സിന്റെ ആദ്യ ഡോസെങ്കിലും സ്വീകരിക്കാത്ത വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് പ്രവേശിപ്പിക്കില്ലെന്ന അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് മംഗലാപുരത്ത് പഠിക്കുന്ന കേരളത്തിലെ നിരവധി വിദ്യാര്‍ത്ഥികള്‍ പ്രയാസത്തിലായതറിഞ്ഞ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫിന്റെ അടിയന്തിര ഇടപെടല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി. വാക്‌സിന്‍ ലഭിച്ചില്ലെങ്കില്‍ പരീക്ഷ നഷ്ടപ്പെടുമെന്ന ഗൗരവമേറിയ വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ നേരില്‍ കണ്ട് നിവേദനം നല്‍കുകയായിരുന്നു. ഈ വിഷയത്തിലുള്ള അടിയന്തിര പ്രാധാന്യം അഷ്റഫ് മന്ത്രിയെ ധരിപ്പിച്ചു. വിഷയം മനസ്സിലാക്കിയ മന്ത്രി വിദ്യാര്‍ത്ഥികള്‍ക്കുള്ള വാക്‌സിന് വേണ്ടി പ്രത്യേക […]

തിരുവനന്തപുരം: കോവിഡ് വാക്സിന്റെ ആദ്യ ഡോസെങ്കിലും സ്വീകരിക്കാത്ത വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് പ്രവേശിപ്പിക്കില്ലെന്ന അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് മംഗലാപുരത്ത് പഠിക്കുന്ന കേരളത്തിലെ നിരവധി വിദ്യാര്‍ത്ഥികള്‍ പ്രയാസത്തിലായതറിഞ്ഞ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫിന്റെ അടിയന്തിര ഇടപെടല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി.
വാക്‌സിന്‍ ലഭിച്ചില്ലെങ്കില്‍ പരീക്ഷ നഷ്ടപ്പെടുമെന്ന ഗൗരവമേറിയ വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ നേരില്‍ കണ്ട് നിവേദനം നല്‍കുകയായിരുന്നു. ഈ വിഷയത്തിലുള്ള അടിയന്തിര പ്രാധാന്യം അഷ്റഫ് മന്ത്രിയെ ധരിപ്പിച്ചു.
വിഷയം മനസ്സിലാക്കിയ മന്ത്രി വിദ്യാര്‍ത്ഥികള്‍ക്കുള്ള വാക്‌സിന് വേണ്ടി പ്രത്യേക കൗണ്ടര്‍ അടിയന്തിരമായി തുറക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് ഉറപ്പുനല്‍കുകയായിരുന്നു.

Related Articles
Next Story
Share it