ദിലീപിനെ ന്യായീകരിച്ച് മുന്‍ ജയില്‍ ഡി.ജി.പി; ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് നിരപരാധിയാണെന്നും പൊലീസ് ദിലീപിനെതിരെ വ്യാജ തെളിവുകളുണ്ടാക്കുകയായിരുന്നുവെന്നുമുള്ള മുന്‍ ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ പരാമര്‍ശം വലിയ വിവാദത്തിന് തിരികൊളുത്തി. കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെയുള്ള മുന്‍ ജയില്‍ ഡി.ജി.പിയുടെ പരാമര്‍ശത്തില്‍ അന്വേഷണ സംഘവും ഞെട്ടലിലാണ്. അതിനിടെ ശ്രീലേഖയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു. ദിലീപിനെ വെള്ള പൂശാനുള്ള ശ്രമമാണ് ശ്രീലേഖ നടത്തുന്നതെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍. ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ നടപടികളും ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ചോദ്യം ചെയ്യാമെന്നാണ് ക്രൈംബ്രാഞ്ചിന് കിട്ടിയിരിക്കുന്ന […]

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് നിരപരാധിയാണെന്നും പൊലീസ് ദിലീപിനെതിരെ വ്യാജ തെളിവുകളുണ്ടാക്കുകയായിരുന്നുവെന്നുമുള്ള മുന്‍ ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ പരാമര്‍ശം വലിയ വിവാദത്തിന് തിരികൊളുത്തി. കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെയുള്ള മുന്‍ ജയില്‍ ഡി.ജി.പിയുടെ പരാമര്‍ശത്തില്‍ അന്വേഷണ സംഘവും ഞെട്ടലിലാണ്. അതിനിടെ ശ്രീലേഖയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു. ദിലീപിനെ വെള്ള പൂശാനുള്ള ശ്രമമാണ് ശ്രീലേഖ നടത്തുന്നതെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍. ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ നടപടികളും ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ചോദ്യം ചെയ്യാമെന്നാണ് ക്രൈംബ്രാഞ്ചിന് കിട്ടിയിരിക്കുന്ന നിയമോപദേശം.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖ വലിയ വിവാദത്തിന് തിരികൊളുത്തിയ പരാമര്‍ശം നടത്തിയിട്ടുള്ളത്. നടിയെ അക്രമിച്ച സമയത്ത് ജയില്‍ ഡി.ജി.പിയായിരുന്നു അവര്‍. ദിലീപിനെതിരെ തെളിവ് കിട്ടാത്തത് കൊണ്ടാണ് അന്വേഷണ സംഘം പുതിയ നീക്കവുമായി രംഗത്ത് വന്നിട്ടുള്ളതെന്നാണ് ശ്രീലേഖയുടെ ആരോപണം. കേസില്‍ ആദ്യത്തെ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷമാണ് പള്‍സര്‍ സുനിയുടെ കത്ത് അടക്കമുള്ള കാര്യങ്ങള്‍ പുറത്തുവരുന്നതെന്നും ഇതിന് പിന്നിലും ഗൂഡാലോചന ഉണ്ടെന്ന് കരുതുന്നുവെന്നും ശ്രീലേഖ പറയുന്നു. പള്‍സര്‍ സുനി മുമ്പും നിരവധി സിനിമാ നടിമാരോട് മോശമായി പെരുമാറിയിട്ടുണ്ട്. ജയിലില്‍ നിന്ന് ദിലീപിന് കത്തയച്ചത് പള്‍സര്‍ സുനിയല്ല. സഹ തടവുകാരാണ്-ശ്രീലേഖ പറയുന്നു.
തന്റെ പ്രസ്താവന വിവാദമായതോടെ വിഷയത്തില്‍ ഇനി കൂടുതല്‍ സംസാരിക്കാനോ പരസ്യ പ്രതികരണത്തിനോ ഇല്ലെന്ന നിലപാടിലാണ് ആര്‍.ശ്രീലേഖ ഇപ്പോള്‍. പറയേണ്ടതെല്ലാം തന്റെ യൂട്യൂബ് വീഡിയോയില്‍ പറഞ്ഞുവെന്നും ഇപ്പോള്‍ ഉണ്ടാക്കുന്ന വിവാദങ്ങള്‍ പ്രതീക്ഷിച്ചത് തന്നെയാണെന്നും ശ്രീലേഖ പറഞ്ഞു. പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ തന്നെ പ്രതിഭാഗത്തിന് സാക്ഷിയാക്കാന്‍ കഴിയില്ലെന്നും നിയമം അറിയാത്തവരാണ് ഇങ്ങനെ പറയുന്നതെന്നും ശ്രീലേഖ പറഞ്ഞു.

Related Articles
Next Story
Share it