അധ്യാപക നിയമനത്തില്‍ അഴിമതി നടത്തിയതിന് 10 വര്‍ഷം തടവിലായിരുന്ന ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല ജയില്‍ മോചിതനായി

ന്യൂഡെല്‍ഹി: 10 വര്‍ഷം തടവിലായിരുന്ന ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല ജയില്‍ മോചിതനായി. അധ്യാപക നിയമനത്തില്‍ അഴിമതി നടത്തിയതിനാണ് 86 കാരനായ ചൗട്ടാല ശിക്ഷിപ്പക്കപ്പെട്ടത്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ജയില്‍ തിങ്ങിനിറയുന്നത് ഒഴിവാക്കാനായി 10 വര്‍ഷം ശിക്ഷിക്കപ്പെട്ട തടവുകാര്‍ ഒമ്പതര വര്‍ഷം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ അവരെ വിട്ടയക്കാന്‍ ഡെല്‍ഹി സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ചൗട്ടാല ഒമ്പതു വര്‍ഷവും ഒമ്പതു മാസവും ശിക്ഷ അനുഭവിച്ച സാഹചര്യത്തില്‍ വിട്ടയക്കാന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ കോവിഡ് പടരുന്നതിനാല്‍ 2020 മാര്‍ച്ച് 26ന് […]

ന്യൂഡെല്‍ഹി: 10 വര്‍ഷം തടവിലായിരുന്ന ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല ജയില്‍ മോചിതനായി. അധ്യാപക നിയമനത്തില്‍ അഴിമതി നടത്തിയതിനാണ് 86 കാരനായ ചൗട്ടാല ശിക്ഷിപ്പക്കപ്പെട്ടത്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ജയില്‍ തിങ്ങിനിറയുന്നത് ഒഴിവാക്കാനായി 10 വര്‍ഷം ശിക്ഷിക്കപ്പെട്ട തടവുകാര്‍ ഒമ്പതര വര്‍ഷം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ അവരെ വിട്ടയക്കാന്‍ ഡെല്‍ഹി സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ചൗട്ടാല ഒമ്പതു വര്‍ഷവും ഒമ്പതു മാസവും ശിക്ഷ അനുഭവിച്ച സാഹചര്യത്തില്‍ വിട്ടയക്കാന്‍ തീരുമാനിക്കുകയായിരുന്നു.

നേരത്തെ കോവിഡ് പടരുന്നതിനാല്‍ 2020 മാര്‍ച്ച് 26ന് അദ്ദേഹത്തിന് അടിയന്തിര പരോള്‍ അനുവദിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 21ന് ജയിലിലേക്ക് മടങ്ങാനിരിക്കെ ഹൈക്കോടതി പരോള്‍ നീട്ടി നല്‍കുകയായിരുന്നു. പരോളിലായിരുന്ന ചൗട്ടാല നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തിഹാര്‍ ജയിലിലെത്തിയിരുന്നു.

2013ലാണ് 3206 അധ്യാപകരെ അനധികൃതമായി നിയമിച്ച കേസില്‍ ഓംപ്രകാശ് ചൗട്ടാല, മകന്‍ അജയ് ചൗട്ടാല, ഐ.എ.എസ് ഉദ്യേഗസ്ഥന്‍ എന്നിവര്‍ ഉള്‍പ്പെടെ 53 പേരെ സി.ബി.ഐ പ്രത്യേക കോടതി ശിക്ഷിച്ചത്.

Related Articles
Next Story
Share it