കാറില്‍ കടത്തിയ കഞ്ചാവുമായി മുന്‍ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: മുന്‍ ആംബുലന്‍സ് ഡ്രൈവറെ 1.3 കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തു. മടിക്കൈ മൂന്നു റോഡ് നെല്ലാംകുഴി ഹൗസില്‍ മനോജ് തോമസിനെ(43) ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈന്‍, എസ്.ഐ കെ.പി സതീശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ദേശീയപാതയില്‍ മാവുങ്കാല്‍ ക്രൈസ്റ്റ് സ്‌കൂളിന് സമീപത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കെ.എല്‍ 13 എ.എന്‍ 5205 കാറില്‍ കടത്തുകയായിരുന്നു.ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ഓപ്പറേഷന്‍ ക്ലീന്‍ […]

കാഞ്ഞങ്ങാട്: മുന്‍ ആംബുലന്‍സ് ഡ്രൈവറെ 1.3 കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തു. മടിക്കൈ മൂന്നു റോഡ് നെല്ലാംകുഴി ഹൗസില്‍ മനോജ് തോമസിനെ(43) ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈന്‍, എസ്.ഐ കെ.പി സതീശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ദേശീയപാതയില്‍ മാവുങ്കാല്‍ ക്രൈസ്റ്റ് സ്‌കൂളിന് സമീപത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കെ.എല്‍ 13 എ.എന്‍ 5205 കാറില്‍ കടത്തുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പൊലീസ് സംഘത്തില്‍ ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ പൊലീസുകാരായ രജീഷ് മനു, ജ്യോതിഷ് എന്നിവരുമുണ്ടായിരുന്നു.

Related Articles
Next Story
Share it