തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ നിന്ന് നാല് വിവിപാറ്റുകളും ഒരു ഇവിഎമ്മും കണ്ടെത്തി; പോളിംഗ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ നിന്ന് നാല് വിവിപാറ്റുകളും ഒരു ഇവിഎമ്മും കണ്ടെത്തിയ സംഭവത്തില്‍ പോളിംഗ് ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്പെന്‍ഡ് ചെയ്തു. ഉത്തര ഉലുബീരിയ മണ്ഡലത്തിലെ തുളസീബീരിയ ഗ്രാമത്തിലാണ് സംഭവം. തന്റെ ബന്ധുകൂടിയായ തൃണമൂല്‍ നേതാവിന്റെ വീട്ടിലാണ് ഉദ്യോഗസ്ഥന്‍ പോയി കിടന്നത്. ഈ മെഷീനുകള്‍ പരിശോധിച്ച് വരികയാണ്. ഹൗറ സെക്ടറിലെ ബൂത്തിലെ ഡെപ്യൂട്ടി ഓഫീസര്‍ തപന്‍ സര്‍ക്കാരിനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തത്. ടിഎംസി നേതാവിന്റെ വീടിന് പുറത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്റ്റിക്കര്‍ പതിച്ച വാഹനം ഗ്രാമവാസികളുടെ […]

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ നിന്ന് നാല് വിവിപാറ്റുകളും ഒരു ഇവിഎമ്മും കണ്ടെത്തിയ സംഭവത്തില്‍ പോളിംഗ് ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്പെന്‍ഡ് ചെയ്തു. ഉത്തര ഉലുബീരിയ മണ്ഡലത്തിലെ തുളസീബീരിയ ഗ്രാമത്തിലാണ് സംഭവം. തന്റെ ബന്ധുകൂടിയായ തൃണമൂല്‍ നേതാവിന്റെ വീട്ടിലാണ് ഉദ്യോഗസ്ഥന്‍ പോയി കിടന്നത്. ഈ മെഷീനുകള്‍ പരിശോധിച്ച് വരികയാണ്. ഹൗറ സെക്ടറിലെ ബൂത്തിലെ ഡെപ്യൂട്ടി ഓഫീസര്‍ തപന്‍ സര്‍ക്കാരിനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തത്.

ടിഎംസി നേതാവിന്റെ വീടിന് പുറത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്റ്റിക്കര്‍ പതിച്ച വാഹനം ഗ്രാമവാസികളുടെ ശ്രദ്ധയില്‍പെട്ടത്തോടെയാണ് സംഭവം പുറത്തായത്. സെക്ടര്‍ 17 ലെ പോളിംഗ് ഉദ്യോഗസ്ഥനാണ് ഇവിഎമ്മുകളുമായി ടിഎംസി നേതാവിന്റെ വീട് സന്ദര്‍ശിച്ചത്. പിന്നീട് ഇവിഎമ്മുകളും വിവിപാറ്റുകളും പിടിച്ചെടുക്കുകയും ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇന്നത്തെ പോളിംഗില്‍ ഈ നാല് മെഷീനുകളും ഉപയോഗിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

തലേദിവസം വോട്ടിംഗ് മെഷീനുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ പോയി കിടുന്നുറങ്ങുകയായിരുന്നു പോളിംഗ് ഓഫീസര്‍ എന്നാണ് സൂചന. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനാണ് ഓഫീസറെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്പെന്‍ഡ് ചെയ്തത്. ഇയാളെ കൂടാതെ, അവിടെ സുരക്ഷാ ചുമതലുയള്ള പോലീസ് ഉദ്യോഗസ്ഥരും നടപടി നേരിടേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Related Articles
Next Story
Share it