ഗവര്‍ണര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കില്ല-കുഞ്ഞാലിക്കുട്ടി

കാസര്‍കോട്: കേരള ഗവര്‍ണറുടെ എല്ലാ നിലപാടുകളെയും യു.ഡി.എഫും മുസ്ലിം ലീഗും അനുകൂലിച്ചിട്ടില്ലെന്നും വിഷയസംബന്ധമായാണ് നിലപാടുകളെടുത്തതെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിവിധ പരിപാടികളില്‍ സംബന്ധിക്കുന്നതിന് കാസര്‍കോട്ടെത്തിയ അദ്ദേഹം ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവും ഗവര്‍ണറുടെ നിലുപാടുകളെ വിമര്‍ശിച്ചിട്ടുണ്ട്. സര്‍വ്വകലാശാല പ്രവര്‍ത്തനങ്ങളില്‍ ഇടത് പക്ഷ സര്‍ക്കാറിന്റെ ഇടപെടലുകളെ ശക്തമായി എതിര്‍ക്കും, പ്രതിഷേധിക്കും. വി.സിമാരോട് രാജി ആവശ്യപ്പെട്ട ഗവര്‍ണര്‍ ആ സ്ഥാനത്തേക്ക് ആരെയൊക്കെയോ നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ആരെയാണ് നിയമിക്കുക എന്ന് പറയാന്‍ പറ്റില്ലല്ലോ. അങ്ങനെ […]

കാസര്‍കോട്: കേരള ഗവര്‍ണറുടെ എല്ലാ നിലപാടുകളെയും യു.ഡി.എഫും മുസ്ലിം ലീഗും അനുകൂലിച്ചിട്ടില്ലെന്നും വിഷയസംബന്ധമായാണ് നിലപാടുകളെടുത്തതെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിവിധ പരിപാടികളില്‍ സംബന്ധിക്കുന്നതിന് കാസര്‍കോട്ടെത്തിയ അദ്ദേഹം ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവും ഗവര്‍ണറുടെ നിലുപാടുകളെ വിമര്‍ശിച്ചിട്ടുണ്ട്. സര്‍വ്വകലാശാല പ്രവര്‍ത്തനങ്ങളില്‍ ഇടത് പക്ഷ സര്‍ക്കാറിന്റെ ഇടപെടലുകളെ ശക്തമായി എതിര്‍ക്കും, പ്രതിഷേധിക്കും. വി.സിമാരോട് രാജി ആവശ്യപ്പെട്ട ഗവര്‍ണര്‍ ആ സ്ഥാനത്തേക്ക് ആരെയൊക്കെയോ നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ആരെയാണ് നിയമിക്കുക എന്ന് പറയാന്‍ പറ്റില്ലല്ലോ. അങ്ങനെ വന്നാല്‍ എല്ലാ യൂണിവേഴ്‌സിറ്റികളിലും കേന്ദ്രത്തിന്റെ നോമിനികളാവും വരിക. ഗവര്‍ണറുടെ പുറപ്പാട് എന്താണെന്നതില്‍ സ്വാഭാവികമായും ആശങ്കയുണ്ടായിരുന്നെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

Related Articles
Next Story
Share it