വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ എല്ലാവരും കൈകോര്‍ത്ത് നില്‍ക്കണം -സ്പീക്കര്‍

കാസര്‍കോട്: വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും സാമൂഹിക സൗഹൃദം ശക്തിപ്പെടുത്താന്‍ നിരന്തരം ശ്രമങ്ങള്‍ ആവശ്യമാണെന്നും നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മാനവ സഞ്ചാരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളും മുന്നോട്ടുവെക്കുന്നത് സ്‌നേഹത്തിന്റെ ഭാഷയാണെന്നും അത് ഉള്‍ക്കൊണ്ടുകൊണ്ട് ജീവിച്ചാല്‍ സമൂഹം സമാധാനത്തില്‍ പുലരുമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിച്ചു. കര്‍ണാടക സ്റ്റേറ്റ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി […]

കാസര്‍കോട്: വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും സാമൂഹിക സൗഹൃദം ശക്തിപ്പെടുത്താന്‍ നിരന്തരം ശ്രമങ്ങള്‍ ആവശ്യമാണെന്നും നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മാനവ സഞ്ചാരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളും മുന്നോട്ടുവെക്കുന്നത് സ്‌നേഹത്തിന്റെ ഭാഷയാണെന്നും അത് ഉള്‍ക്കൊണ്ടുകൊണ്ട് ജീവിച്ചാല്‍ സമൂഹം സമാധാനത്തില്‍ പുലരുമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിച്ചു. കര്‍ണാടക സ്റ്റേറ്റ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ബി.സെഡ് സമീര്‍ അഹമ്മദ് ഖാന്‍ മുഖ്യാതിഥിയായിരുന്നു. യാത്രാ നായകന്‍ ഡോ. മുഹമ്മദ് അബ്ദുല്‍ഹക്കീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി. എം.എല്‍.എമാരായ എ.കെ.എം അഷ്‌റഫ്, എന്‍.എ നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു, ഇ. ചന്ദ്രരശേഖരന്‍, എം. രാജഗോപാല്‍, റവ: ഫാദര്‍ ജേക്കബ് തോമസ്, സ്വാമി പ്രേമാനന്ദ ശിവഗിരി മഠം, കല്ലട്ര മാഹിന്‍ ഹാജി, കരീം ചന്തേര പ്രസംഗിച്ചു.
മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സയ്യിദ് ത്വാഹാ സഖാഫി, ഫിര്‍ദൗസ് സഖാഫി, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സംബന്ധിച്ചു.
മാനവ സഞ്ചാരത്തിന്റെ ഭാഗമായി വ്യത്യസ്ത പരിപാടികളാണ് നടത്തിയത്. ഒമ്പത് കേന്ദ്രങ്ങളില്‍ പ്രഭാത സവാരി നടന്നു.
യുവജന പ്രശ്നങ്ങള്‍ ഉയര്‍ത്തി ടേബിള്‍ ടോക്ക്, പ്രൊഫഷണല്‍, വ്യാപാര വ്യവസായ സംരംഭക മേഖലയിലുള്ള പ്രമുഖരുമായുള്ള ചര്‍ച്ച,് മീഡിയ സംഗമം, സൗഹൃദ ചായ, ജന സൗഹൃദ നടത്തം തുടങ്ങിയവയാണ് സംഘടിപ്പിച്ചത്. തുടര്‍ന്നായിരുന്നു മാനവ സഞ്ചാരം.

Related Articles
Next Story
Share it