പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാകില്ലെന്ന് സുപ്രീം കോടതി; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവെയ്‌ക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് റദ്ദാക്കി
ന്യൂഡെല്‍ഹി: പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് സുപ്രീം കോടതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവെയ്‌ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് യു യു ലളിത്, വിനീത് ശരണ്‍ എന്നിവരുടെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പരാതിക്കാരന്റെയും ഹിമാചല്‍ സര്‍ക്കാരിന്റെയും വാദം കേട്ട ശേഷമായിരുന്നു കോടതി ഉത്തരവ്. ഹിമാചല്‍ പ്രദേശ് സ്വദേശിയാണ് വിനോദ് ദുവെ. വോട്ട് നേടുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 'മരണങ്ങളും ഭീകരാക്രമണങ്ങളും' ഉപയോഗിച്ചെന്ന് ദുവെ യുട്യൂബ് ചാനല്‍ ഷോയില്‍ ആരോപിച്ചെന്ന് […]

ന്യൂഡെല്‍ഹി: പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് സുപ്രീം കോടതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവെയ്‌ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് യു യു ലളിത്, വിനീത് ശരണ്‍ എന്നിവരുടെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പരാതിക്കാരന്റെയും ഹിമാചല്‍ സര്‍ക്കാരിന്റെയും വാദം കേട്ട ശേഷമായിരുന്നു കോടതി ഉത്തരവ്. ഹിമാചല്‍ പ്രദേശ് സ്വദേശിയാണ് വിനോദ് ദുവെ.
വോട്ട് നേടുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 'മരണങ്ങളും ഭീകരാക്രമണങ്ങളും' ഉപയോഗിച്ചെന്ന് ദുവെ യുട്യൂബ് ചാനല്‍ ഷോയില്‍ ആരോപിച്ചെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയിലായിരുന്നു കേസ്. ബിജെപി മഹാസു യൂണിറ്റ് അധ്യക്ഷന്‍ അജയ് ശ്യാം ആണ് പരാതി നല്‍കിയത്. രാജ്യദ്രോഹം, പൊതുശല്യം, അപകീര്‍ത്തിപ്പെടുത്തല്‍, പൊതുപ്രശ്നങ്ങളിലേക്ക് നയിക്കുന്ന പ്രസ്താവന നടത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ദുവെയ്‌ക്കെതിരേ പോലീസ് കേസെടുത്തത്.
പൊതുനടപടികളെ വിമര്‍ശിച്ചതിനോ സര്‍ക്കാര്‍ നടപടിയെക്കുറിച്ചുള്ള അഭിപ്രായത്തിനോ ഒരു പൗരനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ കഴിയില്ലെന്ന 1962ലെ കേദാര്‍ നാഥ് സിംഗ് കേസിലെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. എത്ര ശക്തമായ ഭാഷയിലാണെങ്കിലും അത് അഭിപ്രായ സ്വാതന്ത്ര്യത്തിനും അഭിപ്രായ പ്രകടനത്തിനുമുള്ള മൗലികാവകാശമാണെന്നായിരുന്നു അന്ന് സുപ്രീംകോടതി വിധിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ യു.യു ലളിത്, വിനീത് ശരണ്‍ എന്നിവരുടെ ബെഞ്ച് വിനോദ് ദുവെയ്ക്കെതിരായ കേസ് റദ്ദാക്കിയത്.
രാജ്യദ്രോഹത്തിന്റെ പരിധിയില്‍ എന്തൊക്കെ വരുമെന്ന് 1962ലെ വിധിയില്‍ പറഞ്ഞിട്ടുണ്ട്. പൊതുക്രമത്തിന് അലോസരമുണ്ടാക്കുന്ന പ്രവൃത്തികള്‍, അക്രമത്തിന് പ്രേരിപ്പിക്കല്‍, ക്രമസമാധാനത്തിന് വിഘാതമുണ്ടാക്കുന്ന നടപടികള്‍ എന്നിവയെ രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരികയുള്ളൂ. പ്രധാനമന്ത്രിയെ വിമര്‍ശിക്കുക മാത്രമാണ് ഇവിടെ ചെയ്തിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചുവെന്നതിനെ രാജ്യദ്രോഹമായി എടുക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി പറഞ്ഞു.