ഗോവധ നിരോധന ബില്ലിന് പിറകെ കര്‍ണാടകയില്‍ ലൗജിഹാദിനെതിരായ ബില്‍ കൊണ്ടുവരും; ഓരോ കന്നുകാലിയെയും അമ്മയായി കണ്ട് ആരാധിക്കണം-വിവാദപ്രസ്താവനയുമായി നളീന്‍കുമാര്‍ കട്ടീല്‍ എം.പി

മംഗളൂരു: ഗോവധ നിരോധനബില്ലിന് പിറകെ കര്‍ണാടകയില്‍ ലൗജിഹാദിനെതിരായ ബില്ലും കൊണ്ടുവരുമെന്ന് ദക്ഷിണ കന്നഡ എം.പിയും ബി.ജെ.പി സംസ്ഥാന പ്രസിഡണ്ടുമായ നളിന്‍കുമാര്‍ കട്ടീല്‍. അടുത്ത മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം തീരുമാനിക്കും. ഭാരതീയസംസ്‌കാരത്തില്‍ വിശ്വസിക്കുന്ന ജനതയ്ക്ക് കന്നുകാലികളോടുള്ള വൈകാരിക അടുപ്പം പ്രധാനമാണെന്നും ഓരോ പശുവിനെയും അമ്മയായി കണ്ട് ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണെന്നും ഇന്ത്യന്‍ സംസ്‌കാരത്തില്‍ കന്നുകാലികള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്നും നളീന്‍കുമാര്‍ കട്ടീല്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെ ബി.ജെ.പി ഓഫീസിന് പുറത്ത് ഗോപൂജ നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സംസ്‌കാരത്തില്‍ […]

മംഗളൂരു: ഗോവധ നിരോധനബില്ലിന് പിറകെ കര്‍ണാടകയില്‍ ലൗജിഹാദിനെതിരായ ബില്ലും കൊണ്ടുവരുമെന്ന് ദക്ഷിണ കന്നഡ എം.പിയും ബി.ജെ.പി സംസ്ഥാന പ്രസിഡണ്ടുമായ നളിന്‍കുമാര്‍ കട്ടീല്‍. അടുത്ത മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം തീരുമാനിക്കും. ഭാരതീയസംസ്‌കാരത്തില്‍ വിശ്വസിക്കുന്ന ജനതയ്ക്ക് കന്നുകാലികളോടുള്ള വൈകാരിക അടുപ്പം പ്രധാനമാണെന്നും ഓരോ പശുവിനെയും അമ്മയായി കണ്ട് ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണെന്നും ഇന്ത്യന്‍ സംസ്‌കാരത്തില്‍ കന്നുകാലികള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്നും നളീന്‍കുമാര്‍ കട്ടീല്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെ ബി.ജെ.പി ഓഫീസിന് പുറത്ത് ഗോപൂജ നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സംസ്‌കാരത്തില്‍ ഞങ്ങള്‍ അമ്മയെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. അതേപോലെ തന്നെ കന്നുകാലികളെയും ഞങ്ങള്‍ കാണുന്നു. കാര്‍ഷിക മേഖലയ്ക്കും ആത്മീയതയ്ക്കും കന്നുകാലികള്‍ വളരെ പ്രധാനമാണ്. വര്‍ഷങ്ങളായി പശു കശാപ്പ് നിരോധിക്കണമെന്ന ആവശ്യം നിലനില്‍ക്കുന്നുണ്ടായിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് ഒരു വീട്ടില്‍ അഞ്ച് പശുക്കള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഒരു പശുപോലുമില്ലാത്ത വീടുകള്‍ ഏറിവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കന്നുകാലികളെ അറുക്കുന്നത് തടയാന്‍ കര്‍ണാടകയില്‍ നിയമമുണ്ടെങ്കിലും അത് അത്ര കര്‍ശനമായിരുന്നില്ല. അതിനാല്‍ കശാപ്പ് തടയാന്‍ കര്‍ശനമായ ഒരു നിയമം ആവശ്യമായിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഗോവധനിരോധന നിയമം കര്‍ശനമാക്കുമെന്ന് ഞങ്ങള്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയതിനാല്‍, ഞങ്ങള്‍ അതിനാലാണ് ബില്‍ അവതരിപ്പിച്ചതെന്ന് കട്ടീല്‍ പറഞ്ഞു.

Related Articles
Next Story
Share it