ടാക്‌സി ഡ്രൈവര്‍മാരുടെ സായാഹ്ന ധര്‍ണ ചൊവ്വാഴ്ച

കാഞ്ഞങ്ങാട്: ഇന്ധനവില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ (കെ.ടി.ഡി.ഒ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച്ച രാവിലെ പത്തിന് പുതിയ കോട്ടയില്‍ പ്രതിഷേധ പ്രകടനവും ബസ്സ്റ്റാന്റ് പരിസരത്ത് വെച്ച് സായാഹ്ന ധര്‍ണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. യാത്രാകൂലി വര്‍ധിപ്പിക്കാതെ ഇന്‍ഷുറന്‍സ്, ടാക്‌സ് എന്നിവ വര്‍ധിപ്പിക്കുകയും സ്‌പെയര്‍ പാര്‍ട്‌സുകളെ വില വര്‍ധനവ് കൊണ്ടും ടാക്‌സി മേഖലയെ ഇല്ലായ്മ ചെയ്യുന്ന പ്രവണതയാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. പത്ര സമ്മേളനത്തില്‍ രാജേഷ് നീലേശ്വരം, ദേവദാസ് കുമ്പള, വിനോദ് […]

കാഞ്ഞങ്ങാട്: ഇന്ധനവില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ (കെ.ടി.ഡി.ഒ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച്ച രാവിലെ പത്തിന് പുതിയ കോട്ടയില്‍ പ്രതിഷേധ പ്രകടനവും ബസ്സ്റ്റാന്റ് പരിസരത്ത് വെച്ച് സായാഹ്ന ധര്‍ണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. യാത്രാകൂലി വര്‍ധിപ്പിക്കാതെ ഇന്‍ഷുറന്‍സ്, ടാക്‌സ് എന്നിവ വര്‍ധിപ്പിക്കുകയും സ്‌പെയര്‍ പാര്‍ട്‌സുകളെ വില വര്‍ധനവ് കൊണ്ടും ടാക്‌സി മേഖലയെ ഇല്ലായ്മ ചെയ്യുന്ന പ്രവണതയാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. പത്ര സമ്മേളനത്തില്‍ രാജേഷ് നീലേശ്വരം, ദേവദാസ് കുമ്പള, വിനോദ് തായന്നൂര്‍, ഉദയന്‍ കാഞ്ഞങ്ങാട്, ഗോപി ഉദുമ സംബന്ധിച്ചു.

Related Articles
Next Story
Share it