നാട് പനിച്ച് വിറക്കുമ്പോഴും സര്‍ക്കാര്‍ ആസ്പത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരുമില്ല
കാസര്‍കോട്: നാട് പനിച്ച് വിറക്കുമ്പോഴും മിക്ക സര്‍ക്കാര്‍ ആസ്പത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് രോഗികള്‍ക്ക് ദുരിതമാവുന്നു.പനിയെ തുടര്‍ന്ന് കഴിഞ്ഞ ഒരുമാസത്തോളമായി ജില്ലയിലെ ആസ്പത്രികളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രോഗം സഹിക്കുന്നതിനൊപ്പം രാത്രി വൈകുവോളം വരെ ഡോക്ടര്‍മാരെ കാത്തിരിക്കേണ്ട ദുരവസ്ഥയിലുമാണ് രോഗികള്‍.കാലവര്‍ഷം ശക്തിപ്പെട്ടതിനൊപ്പം മഴക്കാല രോഗങ്ങള്‍ വര്‍ധിച്ചതോടെയാണ് രോഗികളുടെ എണ്ണവും വര്‍ധിച്ചത്. എന്നാല്‍ മിക്ക ആസ്പത്രികളിലും പരിശോധനയ്ക്കാകട്ടെ നാമമാത്രമായ ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. ലാബ് ടെസ്റ്റും മരുന്നു വാങ്ങാനുമായി നേരം വെളുക്കുവോളം രോഗികള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇക്കാരണങ്ങളാല്‍ സ്വകാര്യ ആസ്പത്രികളെ ആശ്രയിക്കുകയാണ് […]

കാസര്‍കോട്: നാട് പനിച്ച് വിറക്കുമ്പോഴും മിക്ക സര്‍ക്കാര്‍ ആസ്പത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് രോഗികള്‍ക്ക് ദുരിതമാവുന്നു.
പനിയെ തുടര്‍ന്ന് കഴിഞ്ഞ ഒരുമാസത്തോളമായി ജില്ലയിലെ ആസ്പത്രികളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രോഗം സഹിക്കുന്നതിനൊപ്പം രാത്രി വൈകുവോളം വരെ ഡോക്ടര്‍മാരെ കാത്തിരിക്കേണ്ട ദുരവസ്ഥയിലുമാണ് രോഗികള്‍.
കാലവര്‍ഷം ശക്തിപ്പെട്ടതിനൊപ്പം മഴക്കാല രോഗങ്ങള്‍ വര്‍ധിച്ചതോടെയാണ് രോഗികളുടെ എണ്ണവും വര്‍ധിച്ചത്. എന്നാല്‍ മിക്ക ആസ്പത്രികളിലും പരിശോധനയ്ക്കാകട്ടെ നാമമാത്രമായ ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. ലാബ് ടെസ്റ്റും മരുന്നു വാങ്ങാനുമായി നേരം വെളുക്കുവോളം രോഗികള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇക്കാരണങ്ങളാല്‍ സ്വകാര്യ ആസ്പത്രികളെ ആശ്രയിക്കുകയാണ് പലരും.
കാസര്‍കോട് ജനറള്‍ ആസ്പത്രികളില്‍ ദിവസേന രണ്ടായിരത്തിലേറെ രോഗികളാണ് എത്തുന്നത്. രാത്രിവൈകിയും ആസ്പത്രിയില്‍ രോഗികളുടെ തിരക്ക് അനുഭവപ്പെടുകയാണ്. കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ 500ഓളം രോഗികളാണ് ഓരോ ദിവസവും എത്തുന്നത്. പരിശോധന 5 മണി വരെ മാത്രമാണ്. മിക്ക ദിവസങ്ങളിലും ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ഉണ്ടാകാറ്. പരാതി അറിയിച്ചാല്‍ മാത്രം രണ്ട് ഡോക്ടര്‍മാരുടെ സേവനം ഉണ്ടാകും. മെഡിക്കല്‍ ഓഫീസര്‍ ഉണ്ടെങ്കിലും അവര്‍ക്ക് മറ്റു ഓഫീസ് ജോലികള്‍ ഉള്ളതിനാല്‍ പരിശോധനയ്ക്ക് എത്തുന്നുമില്ല. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള കുടുംബാരോഗ്യകേന്ദ്രങ്ങളുടെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്. ഗ്രാമീണ മേഖലകളിലെ ആസ്പത്രികളില്‍ കിടത്തി ചികിത്സയടക്കം ആരംഭിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും അവ ആവശ്യം മാത്രമായി അവശേഷിക്കുക യാണ്.
സര്‍ക്കാര്‍ ആസ്പത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ കര്‍ശന നടപടി ഉണ്ടാവണമെന്ന് ആവശ്യം ഉയരുന്നുണ്ട്.
സര്‍വീസില്‍ നിന്ന് വിരമിച്ച ഡോക്ടര്‍മാരുടെ സേവനം അടിയന്തരമായി ലഭ്യമാക്കണമെന്നും ഡ്യൂട്ടി സമയങ്ങളില്‍ വകുപ്പുതല യോഗങ്ങള്‍ നടത്തുന്നതിന് നിയന്ത്രണം വേണമെന്നും ശുചീകരണ പ്രവര്‍ത്തനങ്ങളിലും മറ്റും അലംഭാവം കാട്ടുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും ആവശ്യം ഉയരുന്നു.