നടിയെ പീഡിപ്പിച്ച കേസില്‍ സുപ്രധാന സാക്ഷികളെ പോലും വിസ്തരിക്കാന്‍ അനുവദിക്കുന്നില്ല; വിചാരണ കോടതിക്കെതിരെ പരാതിയുമായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: ഓടുന്ന കാറില്‍ പ്രമുഖ നടി പീഡിപ്പിക്കപ്പെട്ട കേസില്‍ വിചാരണ കോടതിക്കെതിരെ പരാതിയുമായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചു. ചില സുപ്രധാന സാക്ഷികളെ വിസ്തരിക്കാന്‍ വിചാരണ കോടതി അനുവദിക്കുന്നില്ലെന്നാണ് പ്രോസിക്യൂഷന്‍ പരാതി. കേസിലെ പ്രധാന വാദങ്ങള്‍ വിചാരണ കോടതി രേഖപ്പെടുത്തുന്നില്ലെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. പ്രതികളുടെ ഫോണ്‍ രേഖകളുടെ ഒറിജിനല്‍ പതിപ്പുകള്‍ വിളിച്ചു വരുത്തണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം വിചാരണ കോടതി തള്ളിയതിനെ തുടര്‍ന്ന് സി ഡി ആര്‍ അടിസ്ഥാനമാക്കിയുള്ള നിര്‍ണായക തെളിവുകള്‍ അപ്രസക്തമായെന്നും പ്രോസിക്യൂഷന്റെ […]

കൊച്ചി: ഓടുന്ന കാറില്‍ പ്രമുഖ നടി പീഡിപ്പിക്കപ്പെട്ട കേസില്‍ വിചാരണ കോടതിക്കെതിരെ പരാതിയുമായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചു. ചില സുപ്രധാന സാക്ഷികളെ വിസ്തരിക്കാന്‍ വിചാരണ കോടതി അനുവദിക്കുന്നില്ലെന്നാണ് പ്രോസിക്യൂഷന്‍ പരാതി. കേസിലെ പ്രധാന വാദങ്ങള്‍ വിചാരണ കോടതി രേഖപ്പെടുത്തുന്നില്ലെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

പ്രതികളുടെ ഫോണ്‍ രേഖകളുടെ ഒറിജിനല്‍ പതിപ്പുകള്‍ വിളിച്ചു വരുത്തണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം വിചാരണ കോടതി തള്ളിയതിനെ തുടര്‍ന്ന് സി ഡി ആര്‍ അടിസ്ഥാനമാക്കിയുള്ള നിര്‍ണായക തെളിവുകള്‍ അപ്രസക്തമായെന്നും പ്രോസിക്യൂഷന്റെ ഹര്‍ജിയില്‍ പറയുന്നു. ഇത് രണ്ടാമത്തെ തവണയാണ് വിചാരണ കോടതിയുടെ നടപടികള്‍ക്കെതിരെ പരാതിയുമായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.

മുന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവയ്ക്കാനുള്ള പ്രധാന കാരണവും വിചാരണ കോടതിയുടെ നടപടികള്‍ കാരണമായിരുന്നു. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും.

Related Articles
Next Story
Share it