ടി.വി ലഭിച്ച സന്തോഷത്തില്‍ അനിയന്‍കുഞ്ഞ്; റേഡിയോയെ കൈവിടില്ല

കാഞ്ഞങ്ങാട്: ഡിജിറ്റല്‍ കാലത്തും റേഡിയോയെ നെഞ്ചോട് ചേര്‍ക്കുന്ന അനിയന്‍ കുഞ്ഞും ഭാര്യ ലീലാമ്മയും സ്വന്തമായി ടി.വി എന്ന ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ്.കോളിച്ചാല്‍ പ്രാന്തര്‍ കാവിലെ പുളിമൂട്ടില്‍ തോമസ് എന്ന അനിയന്‍ കുഞ്ഞിനും ഭാര്യക്കും മാലക്കല്ല് ലൂര്‍ദ് മാതാ കെ.സി.സി യൂണിറ്റാണ് ആഗ്രഹമറിഞ്ഞ് ടെലിവിഷന്‍ വാങ്ങി നല്‍കിയത്. ഇഷ്ടം റേഡിയോയോടാണെങ്കിലും ഒരു ടി.വി വേണമെന്ന ആഗ്രഹമുണ്ടായിരുന്നു ടി.വി വാങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാല്‍ റേഡിയോയില്‍ തന്നെ ഒതുങ്ങി.പനത്തടി പഞ്ചായത്തംഗം എന്‍. വിന്‍സെന്റും പാലിയേറ്റീവ് പ്രവര്‍ത്തകനായ എ.എ തോമസുമാണ് അനിയന്‍ […]

കാഞ്ഞങ്ങാട്: ഡിജിറ്റല്‍ കാലത്തും റേഡിയോയെ നെഞ്ചോട് ചേര്‍ക്കുന്ന അനിയന്‍ കുഞ്ഞും ഭാര്യ ലീലാമ്മയും സ്വന്തമായി ടി.വി എന്ന ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ്.
കോളിച്ചാല്‍ പ്രാന്തര്‍ കാവിലെ പുളിമൂട്ടില്‍ തോമസ് എന്ന അനിയന്‍ കുഞ്ഞിനും ഭാര്യക്കും മാലക്കല്ല് ലൂര്‍ദ് മാതാ കെ.സി.സി യൂണിറ്റാണ് ആഗ്രഹമറിഞ്ഞ് ടെലിവിഷന്‍ വാങ്ങി നല്‍കിയത്. ഇഷ്ടം റേഡിയോയോടാണെങ്കിലും ഒരു ടി.വി വേണമെന്ന ആഗ്രഹമുണ്ടായിരുന്നു ടി.വി വാങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാല്‍ റേഡിയോയില്‍ തന്നെ ഒതുങ്ങി.
പനത്തടി പഞ്ചായത്തംഗം എന്‍. വിന്‍സെന്റും പാലിയേറ്റീവ് പ്രവര്‍ത്തകനായ എ.എ തോമസുമാണ് അനിയന്‍ കുഞ്ഞിന്റെ റേഡിയോ സ്‌നേഹം കണ്ടെത്തിയത്.
ഇതോടെയാണ് അനിയന്‍ കുഞ്ഞ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ആഗ്രഹം ശ്രദ്ധയില്‍പ്പെട്ട മാലക്കല്ല് ലൂര്‍ദ് മാതാ പള്ളി വികാരി ഫാദര്‍ ഡിനോ കുമ്മാനിക്കാട്ടാണ് കെ.സി.സി ഭാരവാഹികളുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്നാണ് കെ.സി.സി യൂണിറ്റ് കുടുംബത്തിന് ടെലിവിഷന്‍ വാങ്ങി കൈമാറിയത്. മാലക്കല്ല് ലൂര്‍ദ് മാതാ പള്ളി ഹാളില്‍ നടന്ന ചടങ്ങില്‍ ഫാദര്‍ ഡിനോ കുമാനിക്കാട്ട് ടെലിവിഷന്‍ കൈമാറി.
ടി.വി ലഭിക്കുമ്പോഴും റേഡിയോയെ കൈയൊഴിയരുതെന്ന ഉപദേശവും ഫാദര്‍ ഡിനോ കുമാനിക്കാട്ട് നല്‍കി. പഞ്ചായത്ത് അംഗം എന്‍. വിന്‍സെന്റ്, ഭാരവാഹികളായ ബിനേഷ് വാണിയം പുരയിടത്തില്‍,ബേബി പള്ളികുന്നേല്‍,ടോമി നെടുംതൊട്ടിയില്‍, ലിജോ വെളിയംകുളത്തില്‍, ബേബി വരവുകാലായില്‍ സംബന്ധിച്ചു.

Related Articles
Next Story
Share it